Aപ്രത്യക്ഷ നിരീക്ഷണം
Bനിയന്ത്രിത നിരീക്ഷണം
Cപരോക്ഷ നിരീക്ഷണം
Dപങ്കാളിത്ത നിരീക്ഷണം
Answer:
C. പരോക്ഷ നിരീക്ഷണം
Read Explanation:
OBSERVATION METHOD : നിരീക്ഷണരീതി
വിദ്യാർത്ഥികളുടെ പെരുമാറ്റം, പഠനരീതികൾ, കൂട്ടുപ്രവർത്തനം, അധ്യാപക-വിദ്യാർത്ഥി ഇടപെടൽ മുതലായവ നേരിട്ട് കണ്ടറിഞ്ഞ് പഠിക്കുന്ന രീതിയാണ് നിരീക്ഷണരീതി.
വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിൽ അടിസ്ഥാനപരമായ ഡാറ്റ ശേഖരണരീതി.
വിവിധ പെരുമാറ്റങ്ങൾ കണ്ടെത്താൻ ഏറ്റവും പ്രാഥമികവും സ്വാഭാവികവുമായ രീതി.
നിരീക്ഷണം എന്നാൽ പുറത്തേക്ക് നോക്കുക എന്നാണർത്ഥം
മറ്റുള്ളവരുടെ വ്യവഹാരങ്ങളെ നിരീക്ഷിച്ച് പഠിക്കുന്ന രീതിയാണിത്.
സ്വാഭാവിക സാഹചര്യങ്ങളിൽ വ്യക്തി ഇപ്പോൾ എന്ത് ചെയുന്നു, എന്തുകൊണ്ട് അങ്ങനെ ചെയുന്നു എന്ന് നിരീക്ഷിച്ചു പഠിക്കുന്ന രീതി.
ഒരു വ്യക്തിയുടെ വ്യവഹാരത്തെ തുടർച്ചയായി നിരീക്ഷിച്ച് നിഗമനങ്ങളിലെത്തുന്നതാണ് ഇത്.
നിരീക്ഷണം രണ്ട് തരത്തിൽ
പ്രത്യക്ഷ നിരീക്ഷണവും പരോക്ഷ നിരീക്ഷണവും
പങ്കാളിത്ത നിരീക്ഷണവും പങ്കാളിത്തേതര നിരീക്ഷണവും
പ്രത്യക്ഷ നിരീക്ഷണവും പരോക്ഷ നിരീക്ഷണവും
നിരീക്ഷിക്കപ്പെടുന്ന വ്യക്തിക്ക്, താൻ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാവുന്ന തരത്തിൽ നടത്തുന്ന നിരീക്ഷണമാണ് പ്രത്യക്ഷ നിരീക്ഷണം. (Direct Observation)
നിരീക്ഷിക്കപ്പെടുന്ന വ്യക്തിക്ക്, താൻ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാകാത്ത തരത്തിൽ നടത്തുന്ന നിരീക്ഷണമാണ് പരോക്ഷ നിരീക്ഷണം (Indirect Observation).
പരോക്ഷ നിരീക്ഷണം (Indirect Observation) പ്രകൃത്യായുള്ള നിരീക്ഷണം (Natural observation)എന്നും അറിയപ്പെടുന്നു.
നിരീക്ഷിക്കുന്ന ആൾ നിരീക്ഷണ വിധേയനായ വ്യക്തിയെ പരമാവധി അയാളറിയാതെ നിരീക്ഷിക്കുന്നതിനാൽ ഇത് കുറച്ചു കൂടി വസ്തുനിഷ്‌ഠമാണ് (Objective).
പ്രത്യക്ഷ നിരീക്ഷണത്തെ, നിയന്ത്രിത നിരീക്ഷണം (Controlled Observation) എന്നും പരോക്ഷ നിരീക്ഷണത്തെ, നൈസർഗിക നിരീക്ഷണം (Natural Observation) എന്നും പറയാറുണ്ട്.
പ്രത്യക്ഷ നിരീക്ഷണത്തെ ഗുണാത്മക നിരീക്ഷണം (Qualitative Observation), പരോക്ഷ നിരീക്ഷണത്തെ ഗണാത്മകനിരീക്ഷണം (Quantitative Observation) എന്നിങ്ങനെ രണ്ടുതരം നിരീക്ഷണമുണ്ട്.
പങ്കാളിത്ത നിരീക്ഷണവും പങ്കാളിത്തേതര നിരീക്ഷണവും
Participant Observation and Non Participant Observation
നിരീക്ഷിക്കപ്പെടുന്ന വ്യക്തി അംഗമായിട്ടുള്ള ഗണത്തിൽ നിരീക്ഷകൻ അംഗമായിക്കൊണ്ട് നടത്തുന്ന നിരീക്ഷണമാണ് പങ്കാളിത്ത നിരീക്ഷണം.
ഇതിൽ നിരീക്ഷണ വിധേയനായ വ്യക്തിയോടൊപ്പം നിരീക്ഷണം നടത്തുന്ന ആൾകൂടി അവരിലൊരാളായി മാറി നിരീക്ഷണം നടത്തുന്നു.
നിരീക്ഷിക്കപ്പെടുന്ന വ്യക്തി അംഗമായിട്ടുള്ള ഗണത്തിൽ അംഗമാവാതെ, ഗണത്തിന് പുറത്തു നിന്ന് നിരീക്ഷിക്കുന്നതാണ് പങ്കാളിത്ത രഹിത നിരീക്ഷണം.
അതായത് നിരീക്ഷണം നടത്തുന്ന ആൾ മാറി നിന്ന് കൊണ്ട് നിരീക്ഷണം നടത്തുന്നു.