Challenger App

No.1 PSC Learning App

1M+ Downloads
നിലവിലുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിന്റെ ചില പരിഹാര മാർഗ്ഗങ്ങൾ ഊഹിച്ചെടുക്കുന്നതാണ് :

Aപ്രശ്നപരിഹാര തന്ത്രങ്ങൾ ആസൂത്രണം ചെയ്യൽ

Bതന്ത്രങ്ങൾ നടപ്പിലാക്കൽ

Cപരികൽപ്പനയുടെ രൂപീകരണം

Dഅപഗ്രഥനവും നിഗമനവും

Answer:

C. പരികൽപ്പനയുടെ രൂപീകരണം

Read Explanation:

പ്രശ്നപരിഹരണ രീതി (Problem solving Method)

  • 1984 -ൽ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകരമാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് - ബ്രാൻഡ് ഫോഡ് & സ്റ്റെയിൻ
  • നേരിടുന്ന പഠന പ്രശ്നത്തെ പരിഹരിക്കാൻ നിലവിലുള്ള ധാരണയും നൈപുണിയും മതിയാവാതെ വരുമ്പോഴാണ് പുതിയ അറിവു തേടി പോകേണ്ടി വരുന്നത്.
  • “ബഹുതലത്തിലുള്ള ഒരു പ്രക്രിയ യാണ് പ്രശ്ന പരിഹരണ രീതി - മേയർ (Mayer) (1983)
  • പ്രതിഫലനാത്മക ചിന്ത, യുക്തി ചിന്ത എന്നിവ വളർത്തുന്നതിന് സഹായകമാകുന്ന പഠന രീതി - പ്രശ്ന പരിഹരണരീതി

ക്ലാസ് മുറിയിൽ പ്രശ്നപരിഹരണ രീതി ഉപയോഗപ്പെടുത്തുന്ന ടീച്ചർ പിന്തുടരേണ്ട വിവിധ ഘട്ടങ്ങൾ :

  • പ്രശ്നം എന്തെന്ന് നിർണയിക്കൽ 
  • പ്രശ്നത്തെക്കുറിച്ചും പ്രശ്നകാരണത്തെക്കുറിച്ചും വിവിധ സ്രോതസ്സുകളുപയോഗിച്ച് മനസ്സിലാക്കൽ 
  • പ്രശ്നകാരണങ്ങളുടെ വിശകലനവും സാധ്യമായ പരിഹാരങ്ങൾ നിർദേശിക്കലും 
  • പരിഹാരങ്ങളുടെ ശക്തി ദൗർബല്യങ്ങളും, ദൂരവ്യാപക ഫലങ്ങളും കണ്ടെത്തൽ 
  • ലക്ഷ്യത്തിലെത്തുന്നതിന് ഏറ്റവും യോജിച്ച പരിഹാര മാർഗം തിരഞ്ഞെടുക്കൽ 
  • പരിഹാര മാർഗത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കൽ

അധ്യാപികയുടെ റോൾ 

  • പ്രശ്നം നിർവചിക്കുന്നതിന് അവസരമൊരുക്കൽ
  • ഓരോ ഘട്ടത്തിലും ആവശ്യമായ സഹായമൊരുക്കൽ 
  • നിർദേശങ്ങൾ രൂപീകരിക്കാൻ സഹായിക്കൽ 
  • ഓരോ നിർദേശത്തെയും വിലയിരുത്താൻ അവസരമൊരുക്കൽ 
  • നിഗമനങ്ങളുടെ കൃത്യത, യുക്തി, എന്നിവ ഉറപ്പാക്കുന്നതിന് സഹായിക്കൽ

ശാസ്ത്രീയമായ പ്രശ്നപരിഹരണത്തിന് ചില ഘട്ടങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

1. പ്രശ്നം തിരിച്ചറിയൽ (Identifying the Problem)

എന്താണ് പ്രശ്നം എന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട് 

2. പ്രശ്നം നിർവചിക്കൽ (Defining the Problem)

സൂക്ഷ്മതലത്തിൽ പ്രശ്നം കൃത്യതപ്പെടുത്തുന്നു.

3. പരികൽപ്പനയുടെ രൂപീകരണം (Hypothesis Formation)

നിലവിലുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിന്റെ ചില പരിഹാര മാർഗ്ഗങ്ങൾ ഊഹിച്ചെടുത്ത് അതിൽ യോജിച്ചവയെ പരികല്പനയായി പരിഗണിക്കാം.

4. പ്രശ്നപരിഹാര തന്ത്രങ്ങൾ ആസൂത്രണം ചെയ്യൽ (Forming Strategies)

പ്രശ്നപരിഹാരത്തിന് ഉചിതമായ ഏതെല്ലാം തന്ത്രങ്ങൾ സ്വീകരിക്കണം എന്ന് തിട്ടപ്പെടുത്തണം ; കൃത്യമായ രീതി ശാസ്ത്രം (Methodology) സ്വീകരിച്ച് ശരിയായ പരിഹാര മാർഗ്ഗങ്ങളിലൂടെ കടന്നുപോയി ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരാൻ സാധിക്കും.

5. തന്ത്രങ്ങൾ നടപ്പിലാക്കാൻ/വിവരശേഖരണം (Collection of Data)

ആവശ്യമായ വിവര ശേഖരണം (Data Collection) നടത്തി ആസൂത്രണം ചെയ്ത പ്രശ്നപരിഹരണ തന്ത്രങ്ങൾ കൃത്യതയോടെ നടപ്പിലാക്കുക.

6. അപഗ്രഥനവും നിഗമനവും

ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച്, അപഗ്രഥിച്ച് ചില നിഗമനങ്ങളിലെത്തിച്ചേരുന്നു.

7. വിലയിരുത്തൽ

നിർവ്വഹണ പ്രക്രിയയെ ഫലപ്രദമായി വിലയിരുത്തുകയാണ് ഈ ഘട്ടം.


Related Questions:

കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കുന്നതിന്റെ ഉദ്ദേശ്യമെന്ത് ?
Find the odd one.
The test item where the respondent has no freedom to deviate from a definite answer.
വ്യക്തിത്വത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്?
പഠന വൈകല്യങ്ങൾക്ക് അടിസ്ഥാന കാരണമാകുന്ന ഘടകം ?