App Logo

No.1 PSC Learning App

1M+ Downloads
നിവർത്തന പ്രക്ഷോഭം നടന്ന വർഷം?

A1924

B1932

C1938

D1930

Answer:

B. 1932

Read Explanation:

1931-1938 കാലത്ത്‌ രാജഭരണത്തിൻകീഴിലുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന്‌ വേണ്ടി നടത്തിയ പ്രക്ഷോഭമാണ്‌ നിവർത്തനപ്രക്ഷോഭം എന്നറിയപ്പെട്ടത്‌.1932 ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗവണ്മെന്റ്‌ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ മുൻകൈയിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തോടുള്ള എതിർപ്പാണ്‌ പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്‌.


Related Questions:

ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആര് ?
ആറ്റിങ്ങൽ കലാപത്തിൽ കലാപകാരികൾ ആക്രമിച്ച ഇംഗ്ലീഷ് ഫാക്ടറി സ്ഥിതിചെയ്തിരുന്നതെവിടെ?

ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഈഴവ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി  ഡോക്ടർ പൽപ്പു വിന്റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട ഒരു ഹർജി 1896 സെപ്റ്റംബർ 3 നു തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി ഇതാണ്  ഈഴവ മെമ്മോറിയൽ എന്ന് അറിയപ്പെടുന്നത്. 

2.ഈഴവ സമുദായത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപെട്ടുപോയ  തങ്ങളുടെ സഹോദരങ്ങൾക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ഞങ്ങൾക്കും ലഭിക്കണമെന്ന്  ഈയൊരു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 

3.ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

4.വിദ്യാസമ്പന്നരായ ഈഴവ യുവാക്കൾക്ക്  തിരുവിതാംകൂറിന് വെളിയിൽ പോയി ജോലി ചെയ്യേണ്ട ഗതികേട് ഉണ്ടാകാൻ ഇടയാവാതെ  സർക്കാർ സർവീസിൽ ജോലി നൽകണമെന്നും നിവേദനത്തിൽ  പ്രതിപാദിച്ചിരുന്നു. 

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?

i. വൈക്കം സത്യാഗ്രഹം

ii. ചാന്നാർ ലഹള

iii. ക്ഷേത്രപ്രവേശന വിളംബരം

iv. മലബാർ കലാപം

അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണ്ണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയത് :