നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് ആര് ?Aടി.എം വര്‍ഗീസ്Bസി. കേശവൻCഎൻ.വി ജോസഫ്Dകെ.കേളപ്പൻAnswer: B. സി. കേശവൻ Read Explanation: കോഴഞ്ചേരി പ്രസംഗംനിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ് സി കേശവൻറെ 1935-ലെ കോഴഞ്ചേരി പ്രസംഗം.തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെ വിമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗം.1935 മെയ് 11-നു പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ നടന്ന യോഗത്തിലാണ് പ്രസംഗം നടത്തിയത്.ഈഴവ-ക്രിസ്റ്റ്യൻ- മുസ്ലിം സമുദായങ്ങളുടെ നേർക്കുള്ള ഗവൺമെന്റിന്റെ നയത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.സി. കേശവൻ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്ന് പ്രസംഗം ഉപസംഹരിച്ചത്.സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് അദ്ദേഹത്തിന് കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. Read more in App