Challenger App

No.1 PSC Learning App

1M+ Downloads
നിശാദീപങ്ങൾ(Night shining) എന്നറിയപ്പെടുന്ന മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപോസ്ഫിയർ

Cതെർമോസ്ഫിയർ

Dമിസോസ്ഫിയർ

Answer:

D. മിസോസ്ഫിയർ

Read Explanation:

മിസോസ്ഫിയർ (Mesosphere)

  • സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് മിസോസ്ഫിയർ
  • ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
  • ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും താപനില -100°C  വരെ താഴുന്നു.
  • മിസോസ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു. 
    |
  • 'നിശാദീപങ്ങൾ' (Night Shining) എന്ന പേരിൽ അറിയപ്പെടുന്ന നോക്ടിലൂസെന്റ് മേഘങ്ങൾ  (Noctilucent clouds) മീസോസ്ഫിയറിലാണ്  സ്ഥിതിചെയ്യുന്നത് .
  • ഭൂമിയിൽ നിന്നുള്ള ഏറ്റവും ഉയർന്ന മേഘങ്ങളാണിവ.

  • അന്തരീക്ഷത്തിൽ ഉൽക്കകൾ കത്തുന്ന പാളിയാണ് മീസോസ്ഫിയർ.
  • അതിനാൽ മീസോസ്ഫിയർ ഉൽക്കാവർഷ പ്രദേശം (Meteor region) എന്നും അറിയപ്പെടുന്നു.

Related Questions:

തുന്ദ്ര, ടൈഗ മേഖലകൾ, മിതോഷ്ണ കിഴക്കൻ അതിർത്തി കാലാവസ്ഥാ വിഭാഗം, ഉഷ്ണമരുപ്രദേശം എന്നീ കാലാവസ്ഥാ മേഖലകൾ കാണപ്പെടുന്ന വൻകര താഴെ തന്നിരിക്കുന്നതിൽ ഏതാണ് :
How does La-Nina affect the Pacific Ocean?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ നിർമിക്കുന്ന ഔദ്യോഗിക ഏജൻസിയാണ് 'സർവേ ഓഫ് ഇന്ത്യ'
  2. ഡൽഹിയാണ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
  3. രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും ധരാതലീയ ഭൂപടങ്ങൾ സർവേ ഓഫ് ഇന്ത്യ തയാറാക്കിയിട്ടുണ്ട്
    45 D/50 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?
    ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ആസ്ഥാനം ?