Challenger App

No.1 PSC Learning App

1M+ Downloads
നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അഭാവമാണ് ?

Aവിറ്റാമിൻ ബി

Bവിറ്റാമിൻ സി

Cവിറ്റാമിൻ ഡി

Dവിറ്റാമിൻ എ

Answer:

D. വിറ്റാമിൻ എ

Read Explanation:

  • ഇരുട്ടിലും മങ്ങിയവെളിച്ചത്തിലുമുള്ള കാഴ്ചക്കുറവിനാണ് നിശാന്ധത (Night blindness, Nyctalopia ) എന്ന് പറയുന്നത്. 
  • റെറ്റിനയുടെ ഘടനയിൽ ഉണ്ടാകുന്ന ജനിതകമായ തകരാറുകളും ജീവകം എയുടെ അപര്യാപ്തതയും നിശാന്ധതയ്ക്ക് കാരണമാകുന്നു.
  • റെറ്റിനയിലെ കുറഞ്ഞ പ്രകാശത്തിലെ കാഴ്ചയ്ക്ക് സഹായിക്കുന്ന ഫോട്ടോറിസെപ്റ്റർ കോശങ്ങളാണ് റോഡ് കോശങ്ങൾ.
  • പ്രകാശം വീഴുമ്പോൾ റോഡുകൾ ഉത്തേജിപ്പിക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന നാഡീ ആവേഗങ്ങൾ സൃഷ്ടിക്കുന്നത് റോഡോപ്സിൻ എന്ന രാസപദാർഥത്തിന്റെ പ്രതിപ്രവർത്തനമാണ്.
  • റോഡോപ്സിൻ രൂപീകരണത്തിന് ജീവകം 'എ' അനിവാര്യമാണ്.
  • ഇതിനാലാണ് പലപ്പോഴും 'ജീവകം 'എ' യുടെ അപര്യാപ്തത നിശാന്ധതയ്ക്ക് ഒരു പ്രധാന കാരണമാകുന്നത്.

Related Questions:

'അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന ജീവകം
വിറ്റാമിന് PP (പെല്ലാഗ്ര പ്രിവെൻഷൻ )എന്നറിയപ്പെടുന്ന ജീവകം
കരളിലെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിൻ ?
അമിത മദ്യപാനികൾക്ക് നൽകുന്ന ജീവകം
ജീവകം D യുടെ ശാസ്ത്രനാമം ?