App Logo

No.1 PSC Learning App

1M+ Downloads
നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒരു വര്‍ഷം മുമ്പേ അവസാനിപ്പിച്ച പഞ്ചവത്സര പദ്ധതി ഏത്‌?

Aരണ്ടാം പഞ്ചവത്സര പദ്ധതി

Bഅഞ്ചാം പഞ്ചവത്സര പദ്ധതി

Cആറാം പഞ്ചവത്സര പദ്ധതി

Dഎട്ടാം പഞ്ചവത്സര പദ്ധതി

Answer:

B. അഞ്ചാം പഞ്ചവത്സര പദ്ധതി

Read Explanation:

  • 1974 മുതൽ 1978  വരെയുള്ള നാലു വർഷങ്ങൾ ആയിരുന്നു വാസ്തവത്തിൽ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം.
  • ഭാരതത്തിൻറെ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി അധികാരത്തിൽ ഇരുന്നപ്പോൾ ആരംഭിച്ച അഞ്ചാം പഞ്ചവത്സര പദ്ധതിയെ 1975 ലെ അടിയന്തരാവസ്ഥയും തുടർന്ന് വന്ന പൊതു തെരഞ്ഞെടുപ്പും പ്രതികൂലമായി ബാധിച്ചു.
  • ഇതിനെ തുടർന്ന് 1977 ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായിയുടെ സർക്കാർ 1978ൽ ഈ പദ്ധതി റദ്ദാക്കി.
  • അങ്ങനെ നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒരു വര്‍ഷം മുമ്പേ അവസാനിപ്പിച്ച പഞ്ചവത്സര പദ്ധതിയായി അഞ്ചാം പഞ്ചവത്സര പദ്ധതി.

Related Questions:

ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും ഏത് പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യമായിരുന്നു ?
ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?
വികേന്ദ്രീകൃത ആസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി ഏത്?
'പട്ടിണി ഇല്ലാതാക്കൽ, സാമൂഹ്യ നീതി, തുല്യതയിലധിഷ്ഠിതമായ വളർച്ച' ഈ ഉദ്ദേശത്തോട് കൂടി തുടങ്ങിയ പഞ്ചവൽസര പദ്ധതി:
ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി ?