നീതി ആയോഗ് സ്ഥാപിതമായ വർഷം.
A2010
B2015
C2014
D2012
Answer:
B. 2015
Read Explanation:
നീതി ആയോഗ് (NITI Aayog )
- ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന ഭരണ സംവിധാനമാണ് നീതി ആയോഗ് (NITI Aayog)
- NITI Aayog എന്നതിന്റെ പൂർണരൂപം : National Institution for Transforming India Aayog
- ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
- നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2015 ജനുവരി 1
- നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്നത് - 2015 ഫെബ്രുവരി 8
- നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി
- നീതി ആയോഗിന്റെ പ്രഥമ അധ്യക്ഷൻ - നരേന്ദ്ര മോദി
- പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ
- നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്സൺ - സുമൻ ബെറി