App Logo

No.1 PSC Learning App

1M+ Downloads
"നീതിബോധത്തിൻ്റെ" ഘട്ടം എന്ന് പിയാഷെ വിശേഷിപ്പിച്ച സാൻമാർഗിക വികസന ഘട്ടം ?

Aഅനോമി

Bഹെറ്റെറോണോമി - അതോറിറ്റി

Cഹെറ്റെറോണോമി - റേസിപ്രോസിറ്റി

Dഓട്ടോണമി - അഡോളസെൻസ്

Answer:

D. ഓട്ടോണമി - അഡോളസെൻസ്

Read Explanation:

പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങൾ

പിയാഷെയുടെ അഭിപ്രായത്തിൽ നാല് സാന്മാർഗ്ഗിക വികസനഘട്ടങ്ങളുണ്ട്. 

ഘട്ടം ഘട്ടത്തിന്റെ പേര് പ്രായം
1 അനോമി 0-5 വയസ്സ്
2 ഹെറ്റെറോണോമി - അതോറിറ്റി 5-8 വയസ്സ്
3 ഹെറ്റെറോണോമി - റേസിപ്രോസിറ്റി 8-13 വയസ്സ്
4

ഓട്ടോണമി - അഡോളസെൻസ് 

 

13-18 വയസ്സ്

1. അനോമി

  • ആദ്യത്തെ 5 വർഷം
  • നിയമവ്യവസ്ഥ ഇല്ലാത്ത ഘട്ടം
  • കുട്ടികളുടെ വ്യവഹാരത്തെ നിയന്ത്രിക്കുന്നത് - വേദനയും ആനന്ദവും

2. ഹെറ്റെറോണോമി - അതോറിറ്റി

  • 5-8 years വരെ
  • പ്രതിഫലവും ശിക്ഷയും
  • മുതിർന്നവർ അടിച്ചേൽപ്പിക്കുന്ന കൃത്രിമ ആഘാതം
  • ബാഹ്യമായ അധികാരങ്ങൾ

3. ഹെറ്റെറോണോമി - റേസിപ്രോസിറ്റി

  • 8-13 years വരെ
  • പാരസ്പര്യം (നമുക്ക് വേദനയുണ്ടാക്കുന്നത് മറ്റുള്ളവരോട് പ്രവർത്തിക്കരുത്).
  • സമവയസ്കരുമായുള്ള സഹകരണത്തിൽ അധിഷ്ടിതമാണ് സന്മാർഗ്ഗബോധം.

4. ഓട്ടോണമി - അഡോളസെൻസ് 

  • 13-18 years വരെ
  • നീതിബോധത്തിൻ്റെ ഘട്ടം എന്ന് പിയാഷെ വിളിക്കുന്നു
  • സാഹചര്യത്തിനൊത്ത്  നീതിബോധം വളരുന്നു
  • വ്യക്തിക്ക് തന്നെയാണ് വ്യവഹാരത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം
  • നിയമങ്ങൾ വ്യക്തിയുടെ ഉള്ളിൽ തന്നെ ഉണ്ടാകുന്നു.

 


Related Questions:

ഒരു വ്യക്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശരിയായ പ്രസ്താവന ഏത് ?

  1. വളർച്ച പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു.
  2. വളർച്ച വികസനത്തിന് കാരണമായെന്നും അല്ലെന്നും വരാം. 
  3. വളർച്ച വ്യക്തിയുടെ സമഗ്രമായ മാറ്റമാണ്. 
  4. വളർച്ച ഗുണാത്മകമാണ്. 
അങ്കിളിന്റെ കടയിൽ അല്പ സമയം വരെ സഹായം ചെയ്യുന്ന കുട്ടിക്ക് സാധാരണയായി പോക്കറ്റ് മണി ലഭിക്കുന്നു. ഇത് ഏത് തലമാണ് ?
കഴിഞ്ഞ ഒരു മാസമായി അരുൺ എന്ന 7-ാം ക്ലാസ്സ് കാരൻ സൈക്കിൾ ഓടിക്കാൻ പഠിക്കുകയാണ്. ഇപ്പോഴും അവന് സൈക്കിൾ ഓടിക്കാൻ അറിയില്ല. ഇത് ഏത് പഠന വൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ?
താഴെ പറയുന്നവയിൽ ഏത് ഘട്ടമാണ് പ്രാഗ്ജന്മ ഘട്ടത്തിൽ ഉൾപ്പെടാത്തത് ?
'സമൂഹത്തിന് പ്രയോജനപ്പെടുന്ന നിയമങ്ങളെ മാത്രം മാനിക്കുന്ന വ്യക്തി' കോൾബര്‍ഗിന്റെ സന്മാര്‍ഗിക വികസനഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?