ഉപരിതല പിരിമുറുക്കം മൂലം ഉണ്ടാകുന്ന മർദ്ദത്തേക്കാൾ, ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം കൂടുതലാകുന്നതുവരെ, വെള്ളത്തിന് പാത്രത്തിൽ കയറാൻ കഴിയില്ല.
ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം
ഒരു ദ്രാവകം ചെലുത്തുന്ന മർദ്ദമാണ് ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം. ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം കണക്കാക്കാൻ ഉപയോഗിക്കുന്ന സൂത്ര വാക്യം = h𝜌g
𝜌: ദ്രാവകത്തിന്റെ സാന്ദ്രത, kg.m-3
𝑔: ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (9.81m.s-2)
ℎ: ദ്രാവക കോളത്തിന്റെ ഉയരം , m
അധിക മർദ്ദം:
ഒരു ലിക്വിഡ് ഡ്രോപ്പിലോ, വായു കുമിളയിലോ ഉള്ള അധിക മർദ്ദം കണക്കാക്കാൻ ഉപയോഗിക്കുന്ന സൂത്ര വാക്യം = 2T/R
വെള്ളം പാത്രത്തിൽ കയറാതെയിരിക്കണമെങ്കിൽ, ഈ രണ്ട് മർദ്ദവും തുല്യമായിരിക്കണം. അതായത്
hρg = 2 T/r
അതിനാൽ
h = 2T/(ρgr)