App Logo

No.1 PSC Learning App

1M+ Downloads
നീളമേറിയ മണൽക്കൂനകളും ബർക്കനുകളുമടങ്ങിയ ഇന്ത്യൻ ഭൂപ്രദേശം ?

Aഉത്തര പർവത മേഖല

Bഉത്തരമഹാസമതലം

Cതാർ മരുഭൂമി

Dഡെക്കാൻ പീഠഭൂമി

Answer:

C. താർ മരുഭൂമി

Read Explanation:

ഇന്ത്യൻ മരുഭൂമി

  • ആരവല്ലിക്കുന്നുകൾക്ക് വടക്കുപടിഞ്ഞാറായാണ് ഇന്ത്യൻ മരുഭൂമിയുടെ സ്ഥാനം.

  •  നീളമേറിയ മണൽക്കൂനകളും ബർക്കനുകളുമടങ്ങിയ നിമ്നോന്നത ഭൂപ്രദേശമാണിത്.

  • രാജസ്ഥാനിലെ ജയ്സാൽമീറിൽ കാണപ്പെടുന്ന മാർബിൾ, സ്ലേറ്റ്, നയിസ് തുടങ്ങിയ കായാന്തരിത ശിലാനിർമ്മിതഭാഗങ്ങൾ ഉപദ്വീപിയ പീഠഭൂമിയുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

  • ഈ പ്രദേശങ്ങളിൽ വർഷത്തിൽ 150 മില്ലി മീറ്റർ മഴ മാത്രമെ ലഭിക്കാറുള്ളു. 

  • വരണ്ട കാലാവസ്ഥയുള്ള ഇവിടെ സസ്യജാലങ്ങൾ വളരെ വിരളമാണ്. 

  • ഈ പ്രത്യേകതകൾ ഉളളതിനാൽ ഈ പ്രദേശം മരുസ്ഥലി എന്നറിയപ്പെടുന്നു. 

  • മെസോസോയിക് കാലഘട്ടത്തിൽ ഈ പ്രദേശം കടലിനടിയിലായിരുന്നു എന്നു കരുതപ്പെടുന്നു. 

  • അകാലിൽ സ്ഥിതിചെയ്യുന്ന വുഡ് ഫോസിൽ പാർക്കിൽ നിന്നും ജയ്സാൽമീറിനടുത്ത് 'ബ്രഹ്മസർ' പ്രദേശത്തെ സമുദ്ര നിക്ഷേപങ്ങളിൽ നിന്നുമുള്ള തെളിവുകൾ ഇത് ശരിവയ്ക്കുന്നു.

  • ഫോസിലുകളുടെ ഏകദേശം പ്രായം 180 ദശലക്ഷം വർഷങ്ങളാണെന്ന് നിർണയിക്കപ്പെട്ടിട്ടുണ്ട്.

  • മരുഭൂമിയിലെ അടിസ്ഥാന ശിലാഘടന ഉപദ്വീപിയ പീഠഭൂമിയുടെ തുടർച്ചയാണെങ്കിൽപ്പോലും ഇവിടെ അനുഭവപ്പെടുന്ന തീവ്രമായ വരണ്ട കാലാവസ്ഥ കാരണം ഭൗതിക അപക്ഷയത്താലും കാറ്റിൻ്റെ അപരദന പ്രവർത്തനത്താലും സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഉപരിതല ഭൂപ്രകൃതിയാണുള്ളത്. 

  • മരുഭൂമി ഭൂരൂപങ്ങളായ കൂൺശിലകൾ, അസ്ഥിര മണൽക്കുനകൾ, മരുപ്പച്ചകൾ (മുഖ്യമായും തെക്ക് ഭാഗത്ത്) തുടങ്ങിയവ ഈ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.

  • കുറഞ്ഞ മഴയും ഉയർന്ന ബാഷ്പീകരണവും ആണ് ഈ പ്രദേശത്തെ ജലദൗർലഭ്യത്തിന് കാരണം. 

  • ചില അരുവികൾ ഏതാനും ദൂരം ഒഴുകിയശേഷം അപ്രത്യക്ഷമാവുകയോ ഒരു തടാകത്തിലോ പ്ലയായിലോ ചെന്ന് ചേരുകയോ ചെയ്യുന്നു. 

  • തടാകങ്ങളിലും പ്ലയാകളിലും ലവണജലം ആണ് ഉള്ളത്. 

  • ഇത് ഉപ്പിൻ്റെ പ്രധാന സ്രോതസ്സാണ്.


Related Questions:

രാജസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്ന മൃഗം ?
Which of the following characteristics is associated with deserts?
Which of the following are the characteristics of Indian deserts?
Which of the following is a prominent feature of the Thar Desert?
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ് ?