App Logo

No.1 PSC Learning App

1M+ Downloads
നെപ്പോളിയൻ ഡയറക്ടറിയെ അട്ടിമറിച്ച് അധികാരം സ്ഥാപിച്ച ശേഷം നിലവിൽ വന്ന ഭരണ സംവിധാനം ഏതാണ്?

Aപാർലമെൻ്റ്

Bഇംപീരിയൽ സെനറ്റ്

Cകോൺസുലേറ്റ്

Dമന്ത്രിമാരുടെ കൗൺസിൽ

Answer:

C. കോൺസുലേറ്റ്

Read Explanation:

നെപ്പോളിയൻ അധികാരത്തിലേക്ക് 

  • 1799-ൽ ഫ്രാൻസ് ഒരു രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയിലായി.
  • 'ഡയറക്ടറി' എന്നറിയപ്പെടുന്ന നിലവിലുള്ള സർക്കാർ സ്ഥിരത നിലനിർത്താൻ പാടുപെടുകയും ജനങ്ങൾക്കിടയിൽ വ്യാപകമായ അതൃപ്തി നേരിടുകയും ചെയ്തു.
  • ഈ കാലഘട്ടത്തിൽ  സൈന്യത്തിനകത്തും ചില രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലും കാര്യമായ പിന്തുണയുള്ള ഒരു പ്രമുഖ സൈനിക ജനറലായി  മാറിയിരുന്നു നെപ്പോളിയൻ
  • തൻ്റെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള അവസരം മനസ്സിലാക്കിയ നെപ്പോളിയൻ 1799 നവംബർ 9-ന് '18 ബ്രൂമെയർ' എന്നറിയപ്പെടുന്ന നിർണായക അട്ടിമറി സംഘടിപ്പികചു 
  • ഇതോടെ 'ഡയറക്ടറി'യെ പുറത്താക്കി ഫ്രാൻസിൻ്റെ അധികാരം അദ്ദേഹം  പിടിച്ചെടുക്കുകയും ചെയ്തു
  • ഡിസംബർ 15 ന്, ബോണപാർട്ട് എട്ടാം വർഷത്തെ ഭരണഘടന അവതരിപ്പിച്ചു,
  • അതിന് കീഴിൽ 10 വർഷത്തേക്ക്,കോൺസുലേറ്റ് വ്യവസ്ഥ സ്ഥാപിക്കുകയും മൂന്ന് കോൺസുൽമാരെ നിയമിക്കുകയും ചെയ്തു 
  • യഥാർത്ഥ അധികാരം അധികാരം നിലനിറുത്തി കൊണ്ട്  ആദ്യ കോൺസുൽ ആയി അധികാരമേറ്റത് നെപ്പോളിയൻ തന്നെ  ആയിരുന്നു
  • ഉപദേശക അധികാരം മാത്രമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും കോൺസുൽമാരായി കാംബസെറസ്, ചാൾസ്-ഫ്രാങ്കോയിസ് ലെബ്രൂൺ എന്നിവരെയും നിയമിച്ചു

Related Questions:

'ആധുനിക ഫ്രാൻസിലെ ജസ്റ്റീനിയൻ' എന്നു വിശേഷിപ്പിക്കുന്ന ചക്രവർത്തി ആര് ?
തന്നിരിക്കുന്നവയിൽ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ പെടാത്ത അവകാശം കണ്ടെത്തുക :
ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ഇവരിൽ ആരായിരുന്നു?
For the religious peace in France,Napoleon Bonaparte made an agreement with the Pope known as 'Concordat' in?

Which of the following statements are true?

1.98 Percent of the population belonged to the unprivileged group, which formed the 3rd estate of the ancient French society.

2.35 % of total French resources were controlled by the privileged groups while the remaining more than 98 percent of the population was having just 65 percent of resources.