നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ അറിയപ്പെട്ടിരുന്നത്?
Aഎക്കോൾ പോളിടെക്നിക്
Bലെയ്‌സി
Cഅക്കാദമി
Dകോളേജ്
Answer:
B. ലെയ്‌സി
Read Explanation:
നെപ്പൊളിയന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ
രാജ്യത്തോട് കൂറ് ഉണ്ടാക്കിയെടുക്കുന്നതിനും ജനങ്ങളിൽ അച്ചടക്കം ഉണ്ടാക്കി എടുക്കുന്നതിനും ഉതകുന്ന പരിഷ്കാരങ്ങൾ ആയിരുന്നു വിദ്യാഭ്യാസമേഖലയിൽ നെപ്പോളിയൻ പ്രധാനമായും കൊണ്ടുവന്നത്.
ഇതിന്റെ ഭാഗമായി പ്രത്യേക സിലബസ്സും കരിക്കുലവും എല്ലാം നടപ്പിലാക്കി.
ഇതു കൂടാതെ മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു.
രൂപമാറ്റം വരുത്തിയ(remodel ) പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.
1801 ലാണ് ലെയ്‌സി സ്കൂളുകൾ ആരംഭിച്ചത്.
പോണ്ടിച്ചേരി അടക്കമുള്ള മുൻ ഫ്രഞ്ച് കോളനികളിൽ ഇപ്പോഴും ഈയൊരു വിദ്യാഭ്യാസ സമ്പ്രദായമാണ് പിന്തുടർന്നു പോകുന്നത്.