App Logo

No.1 PSC Learning App

1M+ Downloads
നെഫ്രോൺ ഇവയിൽ ഏത് ശരീരാവയവത്തിന്റെ അടിസ്ഥാനഘടകമാണ് ?

Aവൃക്ക

Bഹൃദയം

Cശ്വാസകോശം

Dമസ്തിഷ്കം

Answer:

A. വൃക്ക

Read Explanation:

നെഫ്രോൺ 

  • വൃക്കയുടെ ഘടനാപരവും ധർമപരവുമായ അടിസ്ഥാന ഘടകത്തെ നെഫ്രോൺ എന്ന് വിളിക്കുന്നു 
  • നെഫ്രോൺ നിർവഹിക്കുന്ന ധർമ്മങ്ങൾ :
    • രക്തത്തിലെ ജലത്തിന്റെ സാന്ദ്രത നിയന്ത്രിക്കുക 
    • രക്തത്തിൽ ലയിച്ചിട്ടുള്ള സോഡിയം ലവണങ്ങളുടെ അളവുകളുടെ നിയന്ത്രണം
    • വിസർജ്യ വസ്തുവായ യൂറിയ വേർതീകരിച്ച് രക്തത്തെ ശുദ്ധീകരിക്കുക 
  • രക്തത്തിൽ ലയിച്ചിട്ടുള്ള ജലം, സോഡിയം എന്നിവ നിയന്ത്രിക്കുന്നതിലൂടെ രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിൽ നെഫ്രോൺ മുഖ്യപങ്ക് വഹിക്കുന്നു 
  • ആന്റിഡയറെറ്റിക് (antidiuretic), അൽഡോസ്റ്റീറോൺ (aldosterone), പാരാതൈറോയിഡ് (parathyroid) എന്നീ ഹോർമോണുകളാണ് ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് 
  • ആരോഗ്യവാനായ ഒരു വ്യക്തിയുടെ  വൃക്കയിൽ  ഏകദേശം 1 മുതൽ 1.5 ദശലക്ഷം വരെ നെഫ്രോണുകൾ അടങ്ങിയിരിക്കുന്നതായി കണക്കാക്കപ്പെടുന്നു 

Related Questions:

വൃക്കയുടെ ഏത് ഭാഗത്താണ് അതിസൂഷ്മ അരിപ്പകൾ കാണപ്പെടുന്നത് ?
Formation of urine in the kidneys involves the given three processes in which of the following sequences?
മണ്ണിരയിലെ വിസർജന അവയവങ്ങളാണ് :
മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം ?
Longest loop of Henle is found in ___________