നൈസർഗിക ചോദകവും അതിൻറെ നൈസർഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെ എന്ത് പേര് വിളിക്കാം ?AചോദകoBഅനുബന്ധനംCപ്രതികരണംDകൃത്രിമ ചോദകംAnswer: B. അനുബന്ധനം Read Explanation: പാവ്ലോവ് പൗരാണികാനുബന്ധന സിദ്ധാന്തം (Theory of Classical Conditioning) പൗരാണികാനുബന്ധന സിദ്ധാന്തം (Theory of Classical Conditioning) ആവിഷ്കരിച്ചത് പാവ്ലോവ് ആണ്. ചോദക പ്രതികരണങ്ങളുടെ ബന്ധം കണ്ടെത്താൻ വേണ്ടി ഏറ്റവും ആദ്യം പരീക്ഷണം നടത്തിയത് പാവ്ലോവ് ആണ്. പല പരീക്ഷണങ്ങളിൽ നിന്നും അദ്ദേഹം അനുബന്ധനം എന്ന സിദ്ധാന്തം / അനുബന്ധന പ്രതികരണ സിദ്ധാന്തം എന്നറിയപ്പെടുന്ന പഠന സിദ്ധാന്തം ആവിഷ്കരിച്ചു. അദ്ദേഹം ആവിഷ്കരിച്ച അനുബന്ധനം എന്ന പ്രക്രിയ ഇഛാധീന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതല്ല, മറിച്ച് ഇഛാതീത പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നതാണ്. അനുബന്ധനം എന്നാൽ ഒരു നൈസർഗ്ഗിക ചോദകവും ഒരു നൈസർഗ്ഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനമാണ്. പാവ്ലോവിൻ്റെ അനുബന്ധന പ്രക്രിയയെ പൗരാണികം എന്ന് വിശേഷിപ്പിക്കാൻ കാരണം ശാസ്ത്രത്തിൻറെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയ അനുബന്ധന രീതി ആയതുകൊണ്ടാണ്. Read more in App