നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ്റെ (NATO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
Aഇലാഹാം അലിയേവ്
Bഗൈ റൈഡർ
Cമാർക്ക് റൂട്ടെ
Dജെൻസ് സ്റ്റോൾട്ടൻബർഗ്
Answer:
C. മാർക്ക് റൂട്ടെ
Read Explanation:
നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ്റെ (NATO)
1949 ഏപ്രിൽ 4-ന് നിലവിൽവന്ന നോർത്ത് അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.
ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.
ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 32 അംഗരാഷ്ട്രങ്ങളുണ്ട്.
2024 ൽ അംഗത്വം നേടിയ സ്വീഡനാണ് ഏറ്റവും ഒടുവിലായി സഖ്യത്തിൽ അംഗമായ രാജ്യം.