App Logo

No.1 PSC Learning App

1M+ Downloads
ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?

Aബ്രിക്സ്

Bസാർക്ക്

Cയൂറോപ്യൻ യൂണിയൻ

Dആസിയാൻ

Answer:

A. ബ്രിക്സ്

Read Explanation:

 ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (NDB)

  • ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്‌സ് രാജ്യങ്ങൾ സ്ഥാപിച്ച  വികസന ബാങ്ക് 
  • ബ്രിക്‌സ് ഡെവലപ്‌മെന്റ് ബാങ്ക് എന്നും അറിയപ്പെടുന്നു .
  • 2015-ലാണ് ബാങ്ക് ഔദ്യോഗികമായി ആരംഭിച്ചത്.
  • അംഗരാജ്യങ്ങളിലും മറ്റ് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലും അടിസ്ഥാന സൗകര്യവികസനത്തിനും സുസ്ഥിര വികസന സംരംഭങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് NDB ലക്ഷ്യമിടുന്നത്.
  • ബാങ്കിന്റെ ആദ്യത്തെ അധ്യക്ഷൻ  ഇന്ത്യക്കാരനായ  കെ. വി. കാമത്ത് ആയിരുന്നു 

Related Questions:

NABARD ൻറെ പൂർണരൂപമെന്ത് ?
ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, മഹിളാ ബാങ്ക് എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ച വർഷം ഏത് ?
SIDBI യുടെ പൂർണരൂപമെന്ത് ?

താഴെപ്പറയുന്നവയിൽ ഭാരതീയ റിസർവ് ബാങ്കിൻറെ ധർമ്മങ്ങൾ എന്തെല്ലാം?

  1. നോട്ട് അച്ചടിച്ചിറക്കല്‍
  2. വായ്പ നിയന്ത്രിക്കല്‍
  3. സര്‍ക്കാരിന്റെ ബാങ്ക്
  4. ബാങ്കുകളുടെ ബാങ്ക്