A27
B28
C29
D30
Answer:
D. 30
Read Explanation:
ന്യൂന പക്ഷ വിഭാഗങ്ങൾക്ക് വേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലിക അവകാശം - സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (അനുച്ഛേദം 29 -30 )
ആർട്ടിക്കിൾ 30 : വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം
ഈ ആർട്ടിക്കിൾ പ്രകാരം മതപരമോ ഭാഷാപരമോ ആയ എല്ലാ ന്യൂനപക്ഷങ്ങൾക്കും താഴെ പറയുന്ന അവകാശങ്ങൾ ഉറപ്പുനൽകുന്നു
തങ്ങൾക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും അവ ഭരിക്കാനും (Administer) ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവകാശമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗ്രാന്റുകൾ നൽകുമ്പോൾ, അത് ഒരു ന്യൂനപക്ഷ വിഭാഗം നടത്തുന്നതാണെന്ന കാരണത്താൽ വിവേചനം കാണിക്കാൻ ഭരണകൂടത്തിന് കഴിയില്ല.
ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭൂമി സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ, ആ സ്ഥാപനത്തിന് തടസ്സമില്ലാത്ത രീതിയിലുള്ള കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഉറപ്പാക്കണം.
