Challenger App

No.1 PSC Learning App

1M+ Downloads

നൽകിയിരിക്കുന്ന സൂചനകൾ ഏത് തിരുവിതാംകൂർ ദിവാനെക്കുറിച്ചുള്ളതാണ്?

  • ചാല കമ്പോളം പണികഴിപ്പിച്ച ദിവാൻ‌
  • 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നു
  • മോര്‍ണിംഗ്ടണ്‍ പ്രഭു 'രാജ' എന്ന പദവി നൽകി ആദരിച്ചു 

Aഉമ്മിണിത്തമ്പി

Bവേലുതമ്പി ദളവ

Cരാജ കേശവദാസ്

Dടി. മാധവ റാവു

Answer:

C. രാജ കേശവദാസ്

Read Explanation:

രാജാ കേശവദാസ്‌

  • ധർമ്മരാജയുടെ പ്രഗല്ഭ ദിവാനായിരുന്നു രാജാ കേശവദാസ്‌.
  • 1789 സെപ്റ്റംബർ 22-ന്‌ തിരുവിതാംകൂറിലെ ദിവാൻ സ്ഥാനം ഏറ്റെടുത്തു.
  • തിരുവിതാംകൂറിൽ 'ദിവാൻ' എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ ദളവ   
  • എം.സി റോഡിന്റെ പണി ആരംഭിച്ച ദിവാൻ
  • 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നു.
  • ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ
  • രാജാ കേശവദാസിന് 'രാജ' എന്ന പദവി നൽകിയത് - മോര്‍ണിംഗ്ടണ്‍ പ്രഭു 
  • ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌
  • തെക്കന്‍ തിരുവിതാംകൂറിലെ കോട്ടാർ എന്ന പ്രദേശത്തെ  ഒരു വ്യാപാരനഗരമാക്കി വികസിപ്പിച്ചെടുത്ത ദിവാൻ‌

Related Questions:

തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങ്?

താഴെ തന്നിരിക്കുന്നവയിൽ കാർത്തികതിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ 

2.ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ.

3.ടിപ്പുവിൻ്റെ ആക്രമണത്തിൽപെട്ടവർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ മഹാരാജാവ്.

4.ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്.

കുളച്ചൽ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആര്?
സ്വാതി തിരുനാളിന്റെ ഭരണ കാലഘട്ടം ?
തിരുവിതാംകൂറില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ആരംഭിച്ച രാജാവ്‌ ?