Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചവത്സര പദ്ധതിയും അതിന്റെ ലക്ഷ്യവും തമ്മിൽ ശരിയായ പൊരുത്തമില്ലാത്തത് താഴെതന്നവയിൽ ഏതാണ്?

Aപത്താം പദ്ധതി - വേഗതയേറിയതും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

Bഎട്ടാം പദ്ധതി - സാമ്പത്തിക പരിഷ്‌കാരങ്ങളും സ്ഥിരതയും

Cപന്ത്രണ്ടാം പദ്ധതി - വേഗതയേറിയതും സുസ്ഥിരവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

Dഒമ്പതാം പദ്ധതി - സാമൂഹിക നീതിയും സമത്വവും ഉള്ള വളർച്ച

Answer:

A. പത്താം പദ്ധതി - വേഗതയേറിയതും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

Read Explanation:

പഞ്ചവത്സര പദ്ധതിയും കാലയളവും അതിന്റെ ലക്ഷ്യങ്ങളും

  • ഒന്നാം പഞ്ചവത്സരപദ്ധതി - 1951-1956 - കാർഷികമേഖലയുടെ സമഗ്രവികസനം

  • രണ്ടാം പഞ്ചവത്സരപദ്ധതി - 1956-1961- വ്യാവസായിക വികസനം

  • മൂന്നാം പഞ്ചവത്സരപദ്ധതി - 1961-1966 - ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത

  • നാലാം പഞ്ചവത്സരപദ്ധതി - 1969-1974 - സ്ഥിരതയോടുകൂടിയ വളർച്ച, സ്വാശ്രയത്വം

  • അഞ്ചാം പഞ്ചവത്സരപദ്ധതി - 1974-1979 - ദാരിദ്ര്യ നിർമാർജനം

  • ആറാം പഞ്ചവത്സരപദ്ധതി - 1980-1985 - കാർഷിക-വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു.

  • ഏഴാം പഞ്ചവത്സരപദ്ധതി - 1985-1990 - ആധുനികവത്കരണം - തൊഴിലവസരങ്ങളുടെ വർധനവ്

  • എട്ടാം പഞ്ചവത്സരപദ്ധതി - 1992-1997 - സാമ്പത്തിക പരിഷ്‌കാരങ്ങളും സ്ഥിരതയും

  • ഒൻപതാം പഞ്ചവത്സരപദ്ധതി - 1997-2002 - സാമൂഹിക നീതിയും സമത്വവും ഉള്ള വളർച്ച

  • പത്താം പഞ്ചവത്സരപദ്ധതി - 2002-2007 - മൂലധന നിക്ഷേപം വർധിപ്പിക്കുക

  • പതിനൊന്നാം പഞ്ചവത്സരപദ്ധതി - 2007-2012 - മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്രവികസനം

  • പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - 2012-2017 - വേഗതയേറിയതും സുസ്ഥിരവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

പത്താം പഞ്ചവത്സരപദ്ധതി - 2002-2007 -ലക്ഷ്യങ്ങൾ

  • വിദ്യാഭ്യാസം - തൊഴിൽ വേതനം എന്നിവയിലെ ലിംഗ വിവേചനം കുറയ്ക്കുക

  • മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുക

  • സാക്ഷരതാ നിലവാരം ഉയർത്തുക

  • ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക

  • ജലസ്രോതസ്സുകൾ നവീകരിക്കുക


Related Questions:

ഇന്ത്യയിൽ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വർഷം
2.1% വളർച്ച ലക്ഷ്യം വച്ച ഒന്നാം പഞ്ചവത്സര പദ്ധതിയിലുടെ നേടിയ വളർച്ച എത്ര ?

താഴെ രണ്ടു പ്രസ്താവനകൾ തന്നിരിക്കുന്നു.

ഒരെണ്ണം ദൃഡപ്രസ്താവനയാണ് ( Assertion 'A' )

മറ്റൊന്ന് കാരണം ( Reason 'R' )

  • ദൃഡപ്രസ്താവം ( Assertion 'A ' : രണ്ടാം പഞ്ചവല്സര പദ്ധതി അടിസ്ഥാന ഘന വ്യവസായങ്ങളിലുള്ള പൊതുമേഖലാ നിക്ഷേപത്തിന് ഊന്നൽ കൊടുത്തു.

  • കാരണം ( Reason 'R ' ) : ഇന്ത്യയിലെ സ്വൊകാര്യമേഖല ദുർബലവും , വൻകിട നിക്ഷേപം നടത്തുന്നതിനോ , നിക്ഷേപസമാഹരണം നടത്തുന്നതിനോ ഉള്ള ശേഷിയും പ്രാപ്തിയും ഉള്ളതായിരുന്നില്ല.

മുകളിലെ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ഉചിതമായ ഉത്തരം കണ്ടെത്തുക.

The Prime minister of India during the launch of Fifth Five Year Plan was?
സുസ്ഥിരവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി ഏതാണ് ?