App Logo

No.1 PSC Learning App

1M+ Downloads
പടയാളികളുടെ വേഷങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപം ഏതാണ് ?

Aപൂരക്കളി

Bഅഷ്ടപദിയാട്ടം

Cതിറയാട്ടം

Dചവിട്ടുനാടകം

Answer:

D. ചവിട്ടുനാടകം

Read Explanation:

ചവിട്ടുനാടകം

  • ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം നല്‍കുന്ന നാടകമാണ് ചവിട്ടുനാടകം.
  • ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള നാടകരൂപമാണിത്.
  • അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന കലാരൂപമാണ് ചവിട്ടുനാടകം.
  • കഥകളിയില്‍ ഹസ്തമുദ്രക്കുള്ള സ്ഥാനം ചവിട്ടുനാടകത്തില്‍ ചുവടിനുണ്ട്.
  • കേരളത്തില്‍ ക്രിസ്തുമതത്തിന്റെ പ്രചാരവും വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്.
  • പോര്‍ച്ചുഗീസ് ഭരണ കാലത്താണ് ചവിട്ടുനാടകം ആവിര്‍ഭവിച്ചത് എന്നാണ് വിശ്വാസം.
  • ചിന്നതമ്പി പിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടുനാടകത്തിന്റെ ഉപജ്ഞാതാക്കള്‍.
  • പാശ്ചാത്യ ദൃശ്യകലയായ 'ഒപേര'യുടെ സ്വാധീനം ഇതില്‍ കാണാം.
  • ചവിട്ടുനാടകത്തിലെ അടിസ്ഥാന ചുവടുകൾ : 12
  • ചവിട്ടുനാടകത്തിലെ അടിസ്ഥാന ചുവടുകളെ ഇരട്ടിപ്പുകള്‍, കലാശങ്ങള്‍, ഇടക്കലാശങ്ങള്‍, കവിത്തങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.
  • സല്‍ക്കഥാപാത്രങ്ങള്‍ക്കും, നീചകഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്.
  • സ്ത്രീവേഷക്കാര്‍ക്ക് ലാസ്യ മട്ടിലുള്ള ചുവടുകളും ഉണ്ട്. 

 


Related Questions:

Which of the following is considered Kalidasa's most famous and celebrated work?
'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകം ആദ്യമായി അവതരിപ്പിച്ച വർഷമേത്?
Which of the following works is not attributed to Kalidasa?
Which of the following statements best reflects the role of theatre in Indian culture?
Kalidasa is believed to have lived during the reign of which Gupta emperor?