Challenger App

No.1 PSC Learning App

1M+ Downloads
പട്ടികജാതി - പട്ടികവർഗക്കാർ എന്നിവ ഒഴിച്ച് ജനസംഖ്യയിൽ 52 ശതമാനം പിന്നോക്കക്കാർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു ഏത് കമ്മീഷൻ?

Aരാം നന്ദൻ കമ്മിറ്റി

Bകോത്താരി കമ്മീഷൻ

Cസർവകലാശാല വിദ്യാഭ്യാസ കമ്മീഷൻ

Dമണ്ഡൽ കമ്മീഷൻ

Answer:

D. മണ്ഡൽ കമ്മീഷൻ

Read Explanation:

മണ്ഡൽ കമ്മീഷൻ

  •  ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമോ പിന്നോക്കം നിൽക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇന്ത്യയിലെ രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷൻ.
  • 1953ല്‍ കേന്ദ്ര ഗവൺമെന്റ് കാക്ക കലേക്കർ അധ്യക്ഷനായി ഒന്നാം പിന്നോക്ക വർഗ്ഗ കമ്മീഷനെ നിയോഗിച്ചിരുന്നു.
  • അതിനാൽ മണ്ഡൽ കമ്മീഷൻ ഔദ്യോഗികമായി രണ്ടാം പിന്നോക്ക വർഗ്ഗ കമ്മീഷൻ എന്നറിയപ്പെട്ടു.
  • 1979 ജനുവരി 1 ന് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നിർദ്ദേശപ്രകാരമാണ് മണ്ഡൽ കമ്മീഷൻ രൂപീകൃതമായത്.
  • ഇതിന്റെ അധ്യക്ഷൻ മുൻ ബീഹാർ മുഖ്യമന്ത്രിയായിരുന്ന ബിന്ദെശ്വരി പ്രസാദ് മണ്ഡൽ ആയിരുന്നു.

മണ്ഡൽ കമ്മീഷൻ്റെ പ്രധാന ശുപാർശകൾ :

  • മെറിറ്റിൽ യോഗ്യത നേടാത്തവർക്ക് OBC വിഭാഗത്തിന് 27% പൊതുമേഖലയിലും സർക്കാർ ജോലികളിലും സംവരണം.
  • പൊതുസേവനത്തിൽ OBC വിഭാഗത്തിന് എല്ലാ തലങ്ങളിലും സ്ഥാനക്കയറ്റത്തിന് 27% സംവരണം.
  • OBC വിഭാഗത്തിനും SCകൾക്കും STകൾക്കും തുല്യമായ പ്രായ ഇളവ്.
  • ബാങ്കുകൾ, സർക്കാർ ഗ്രാന്റുകൾ സ്വീകരിക്കുന്ന സ്വകാര്യമേഖല സ്ഥാപനങ്ങൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് റിസർവേഷനുകൾ നടത്തണം.

 


Related Questions:

സംസ്ഥാന വിജിലൻസ് കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?

  1. സംസ്ഥാന ഗവൺമെന്റ് ഓഫീസുകളിലെ അഴിമതിയെ കുറിച്ചന്വേഷിക്കുന്നു.
  2. വിജിലൻസ് കേസുകളിൽ തീർപ്പു കൽപ്പിക്കുന്നത് ഹൈക്കോടതിയാണ്.
  3. വിജിലൻസ് കമ്മീഷന്റെ തലവൻ വിജിലൻസ് കമ്മീഷണറാണ്.
    ദേശീയ വനിതാ കമ്മീഷൻ നിയമപ്രകാരം അതിന്റെ കമ്മീഷൻ രൂപീകരണവുമായി താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?

    താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?

    1. പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
    2. പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
    3. നീതിആയോഗ് നിലവിൽ വന്നത് - 2015 ജനുവരി 1
    4. ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി സി മഹലനോബിസ്
      ഇന്ത്യയുടെ 26-ാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ?
      Arrange the Finance Commission Chairmen in the ascending order