App Logo

No.1 PSC Learning App

1M+ Downloads
പട്ടികജാതി – പട്ടിക വർഗ – പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നടപ്പിലാക്കുന്ന കേരള സർക്കാർ പദ്ധതി ?

Aഉന്നതി

Bസമന്വയ പദ്ധതി

Cഉജ്വല പദ്ധതി

Dകൈവല്യ പദ്ധതി

Answer:

A. ഉന്നതി

Read Explanation:

പട്ടികജാതി ,പട്ടികവർഗ വകുപ്പിന് കീഴിൽ രൂപീകരിച്ച കേരള എംപവർമെൻറ് സൊസൈറ്റിയാണ് ഉന്നതി. പട്ടികവിഭാഗ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ, ഇന്റേൺഷിപ്പുകൾ, സംരംഭകത്വം, നൈപുണ്യവൽക്കരണം തുടങ്ങിയ മേഖലകളിൽ പരീശിലനവും പ്രോത്സാഹനവുമാണ് ഉന്നതി ലക്ഷ്യമിടുന്നത്.


Related Questions:

ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
വനം വകുപ്പ് വിദ്യാലയങ്ങളിൽ സുരക്ഷാ പരിശോധനയും ബോധവൽക്കരണ പരിപാടിയും നടത്തുന്ന പദ്ധതി?
ഗാർഹിക ജോലികളിൽ ആൺകുട്ടികൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം ആരംഭിച്ച പദ്ധതി ഏത് ?

താഴെപ്പറയുന്നവയിൽ ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്ക്കരിച്ച കുടുംബശ്രീയുമായി യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക ;

  1. കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം അയൽക്കൂട്ടങ്ങളാണ്
  2. വാർഡ് തലത്തിൽ ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്നതാണ് ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റി
  3. കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയായ ലഘു സമ്പാദ്യ പദ്ധതിയാണ് മൈക്രോ ഫിനാൻസ് പദ്ധതി
  4. സംസ്ഥാന സർക്കാറിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്
    കേരളത്തിൽ സ്വാന്തന പരിചരണ നയം (പാലിയേറ്റീവ് കെയർ പോളിസി) ഏത് വർഷം നിലവിൽ വന്നു?