Challenger App

No.1 PSC Learning App

1M+ Downloads
പഠന വസ്തു കഠിനമാവുകയോ പാഠ്യപദ്ധതിയിൽ മുൻപരിചയം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന പഠന വക്രം ?

Aനത മധ്യ വക്രം

Bസമ്മിശ്ര വക്രം

Cഋജു വക്രം

Dഇവയൊന്നുമല്ല

Answer:

A. നത മധ്യ വക്രം

Read Explanation:

പഠന വക്രം (Learning Curve)

  • ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന ലേഖീയ ചിത്രീകരണമാണ് പഠന വക്രം 
  • പഠിതാവിൻ്റെ പഠനം എങ്ങനെ മെച്ചപ്പെട്ടു എന്നതിൻ്റെ രേഖ കൂടിയാണിത്.

വിവിധതരം പഠന വക്രങ്ങൾ

പഠനം ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങളാൽ
നിയന്ത്രിക്കപ്പെടുന്നു. അതിെന്റെ ഫലമായി 4 തരം വക്രങ്ങൾ
രൂപെപ്പെടുന്നു.  

  1. ഋജുരേഖാവക്രം  (Straight Line Curve)
  2. ഉൻമധ്യവക്രം (Convex Curve)

  3. നതമധ്യവക്രം (Concave Curve)

  4. സമ്മിശ്രവക്രം (Mixed Curve)

നതമധ്യ വക്രം

  • പ്രാരംഭ ഘട്ടത്തിൽ പഠനപുരോഗതി മന്ദീഭവിക്കുകയും പിന്നീട് ദ്രുത പുരോഗതിയിൽ എത്തിച്ചേരുകയും ചെയ്യുന്ന പഠന വക്രമാണ് നതമധ്യ വക്രം.
  • ഇതിനെ ധനത്വരണ പഠന വക്രം എന്നു വിളിക്കുന്നു.
  • പഠന വസ്തു കഠിനമാവുകയോ പാഠ്യപദ്ധതിയിൽ മുൻ പരിചയം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന പഠന വക്രമാണിത്.

Related Questions:

Which of the following are not measure of creativity

  1. Minnesota tests of creative thinking
  2. Guilford divergent thinking instruments
  3. Wallach and Kogam creativity instruments
  4. all of thee above
    ഭയം, പരിഭ്രമം തുടങ്ങിയ വികാര ഭാവങ്ങൾക്ക് അടിസ്ഥാനമായ ജന്മവാസനയാണ് ?
    Which of the following is not a product of learning?
    സൈക്കിൾ ഓടിക്കാൻ അറിയുന്ന ഒരാൾക്ക് മോട്ടോർ ബൈക്കും ഓടിക്കാൻ കഴിയുന്നത് താഴെക്കൊടുത്ത ഏത് തരം പഠന സംക്രമണത്തിന് ഉദാഹരണമാണ് ?
    ഒരേ ശോധകം ഒന്നിൽ കൂടുതൽ തവണ പരീക്ഷിക്കപ്പെടുമ്പോൾ അളവിൽ കാര്യമായ മാറ്റം വരുന്നുവെങ്കിൽ ആ ശോധകത്തിന്റെ ന്യൂനത എന്താണ് ?