പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകം ?
Aപാരമ്പര്യ ഘടകങ്ങൾ
Bവൈജ്ഞാനിക ഘടകങ്ങൾ
Cവികസന ഘടകങ്ങൾ
Dസാമ്പത്തിക ഘടകങ്ങൾ
Answer:
A. പാരമ്പര്യ ഘടകങ്ങൾ
Read Explanation:
പഠന വൈകല്യം
- പഠനത്തിൽ അന്തർഭവിച്ചിരിക്കുന്ന അടിസ്ഥാനപരമായ ഒന്നോ അതിലധികമോ മാനസിക പ്രക്രിയയിലുള്ള തകരാറാണ് - പഠന വൈകല്യം
- ജനിതക സംബന്ധിയായ ഒരു പ്രശ്നമാണ്.
- പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകമാണ് - പാരമ്പര്യ ഘടകങ്ങൾ
- കേന്ദ്ര നാഡീവ്യൂഹത്തിന് പ്രവർത്തന വൈകല്യം മൂലം സംഭവിക്കുന്നതാണ് - പഠന വൈകല്യം
- ഭാഷ കേട്ട് മനസ്സിലാക്കാനും പറയാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമുള്ള ശേഷികൾ നേടുന്നതിനും ഉപയോഗിക്കുന്നതിനും കാര്യകാരണ വിചിന്തനത്തിന് ആയും വരുന്ന ഗൗരവതരമായ വിഷമതകളുടെ രൂപത്തിൽ അനുഭവപ്പെടുന്ന ഒരു കൂട്ടം വ്യത്യസ്ത വൈകല്യങ്ങളാണ് - പഠനവൈകല്യം (പഠന വൈകല്യമുള്ള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അമേരിക്കയിലെ 11 പ്രമുഖ സംഘടനകളുടെ കൂട്ടായ്മയായ "നാഷനൽ ജോയിൻറ് കമ്മിറ്റി ഓഫ് ലേണിങ് ഡിസെബിലിറ്റീസ് (NSCLD)" 1998 - ൽ അംഗീകരിച്ചതും 2016 - ൽ പുതുക്കിയതുമായ നിർവചനം)
പഠന വൈകല്യങ്ങളെ പ്രധാനമായും നാലായി തരം തിരിക്കാം :-
- വായന വൈകല്യം
- ലേഖന വൈകല്യം
- ഗണിത വൈകല്യം
- സംസാര-ഭാഷ- അപഗ്രഥന വൈകല്യം
പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
- ശരീരപരവും ജൈവശാസ്ത്രപരവുമായ കാരണങ്ങൾ
- പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ
- പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ