Challenger App

No.1 PSC Learning App

1M+ Downloads
പഠനത്തിൽ ട്രയൽ ആൻഡ് എറർ തിയറി ഏറ്റവും അഭികാമ്യം ആയിട്ടുള്ളത് ?

Aദൃശ്യ-ശ്രവ്യ രൂപത്തിലുള്ള പഠനത്തിന്

Bസ്വതന്ത്ര പഠനത്തിൽ

Cപ്രോഗ്രാം ചെയ്യപ്പെട്ട പഠന രീതിയിൽ

Dകളി രീതിയിൽ

Answer:

B. സ്വതന്ത്ര പഠനത്തിൽ

Read Explanation:

എഡ്വേർഡ് ലി തോൺഡൈക്ക് (Edward Lee Thorndike) (1874-1949):

  • അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു ഇദ്ദേഹം.
  • ശ്രമ-പരാജയ സിദ്ധാന്തത്തിന്റെ വക്താവ് എന്നറിയപ്പെടുന്നത് തോഡൈക്ക് ആണ്. 

ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory):

  • ചോദകവും (Stimulus -s) പ്രതികരണവും (Response-R) തമ്മിലുള്ള സംയോഗ്മാണ്, ഈ പഠനത്തിന്റെ അടിസ്ഥാനം.
  • ഇത്തരത്തിലുള്ള സംയോഗത്തെ, സംബന്ധം (Connection) എന്നു പറയുന്നു. അതിനാൽ, ഈ സിദ്ധാന്തത്തെ സംബന്ധ വാദം (Connectionism) എന്നും, ബന്ധ സിദ്ധാന്തം (Bond Theory) എന്നും അറിയപ്പെടുന്നു.   
  • ചോദക - പ്രതികരണങ്ങൾ ശക്തിപ്പെടുകയോ, ക്ഷയിക്കുകയോ ചെയ്യുന്നത് ശീല രൂപീകരണത്തിനോ, ശീല നിഷ്കാസനത്തിനോ കാരണമാകുന്നു. 
  • തെറ്റുകൾ വരുത്തിയിട്ട്, പിന്നീട് അത് തിരുത്തിയാണ് പഠനം നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
  • അതിനാൽ ഈ സിദ്ധാന്തത്തെ ശ്രമ-പരാജയ സിദ്ധാന്തം (Trial and Error Theory) എന്നും അറിയപ്പെടുന്നു.

 

  •  ഈ നിരീക്ഷണത്തിലൂടെ അദ്ദേഹം സിദ്ധാന്തിക്കുന്നത്, പല തവണ ശ്രമ-പരാജയം നടക്കുമ്പോൾ, ശരിയായ പഠനം നടക്കുന്നു എന്നാണ്.

 

ബന്ധ സിദ്ധാന്തത്തിന്റെ പ്രസക്തി:

  1. പ്രശംസ / സമ്മാനം എന്നിവ പ്രതികരണത്തെ / പഠനത്തെ പ്രബലപ്പെടുത്തുന്നതിന് സഹായിക്കുന്നു.
  2. Thorndike, തന്റെ സിദ്ധാന്തത്തിലൂടെ സന്നദ്ധതയുടെ (Readiness) പ്രാധാന്യം ഊന്നി പറയുന്നു.

Related Questions:

Which of the laws of learning given by Thorndike had to be revised?

  1. Law of Exercise
  2. Law of Readiness
  3. Law of Effect
  4. Law of Belongingness
    According to Vygotsky, cognitive development is primarily influenced by:
    ആൽബർട്ട് ബന്ദൂരയുടെ സോഷ്യൽ ലേണിംഗ് തിയറിയുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?
    ഘടനാവാദത്തിന് തുടക്കം കുറിച്ചത് ?
    ഏത് ദിവസമാണ് അന്തർദ്ദേശീയ ഭിന്നശേഷി ദിനമായി ആഘോഷിക്കുന്നത് ?