App Logo

No.1 PSC Learning App

1M+ Downloads
പതിനെട്ടാം നൂറ്റാണ്ടിൽ താഴെപ്പറയുന്ന തത്ത്വചിന്തകരിൽ ആരാണ് ഈ പ്രസിദ്ധമായ വാക്കുകൾ പറഞ്ഞത്? "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും ചങ്ങലയിലാണ്

Aജീൻ ജാക്വസ് റൂസോ

Bവോൾട്ടയർ

Cബാരൺ ഡി മൊണ്ടെസ്ക്യൂ

Dഡെനിസ് ഡിഡറോട്ട്

Answer:

A. ജീൻ ജാക്വസ് റൂസോ

Read Explanation:

റൂസ്സോ

  • "മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു,എന്നാല്‍ എല്ലായിടത്തും അവന്‍ ചങ്ങലകളിലാണ്" എന്ന് പ്രസ്താവിച്ചത് ഫ്രാൻസിലെ ചിന്തകന്മാരിൽ പ്രമുഖനായ റൂസ്സോയാണ്  
  • ജനങ്ങളാണ് പരമാധികാരിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
  • റൂസോയുടെ ഏറ്റവും പ്രശസ്തമായ കൃതി "ദി സോഷ്യൽ കോൺട്രാക്റ്റിൽ "പൊതു ഇച്ഛ"(General will) എന്ന ആശയവും പൗരന്മാരും ഭരണകൂടവും തമ്മിലുള്ള ഒരു സാമൂഹിക കരാറിന്റെ ആശയവും ചർച്ച ചെയ്യുന്നു.
  • റൂസോയുടെ ആശയങ്ങൾ ഫ്രാൻസിൽ നിലനിന്ന അസമത്വങ്ങളെയും ചൂഷണത്തെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 

ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച മറ്റ് പ്രധാന ചിന്തകർ :

  • വോൾട്ടയർ
    • പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിച്ചു.
    • യുക്തിചിന്ത, സമത്വം, മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിച്ചു.
  • മൊണ്ടസ്ക്യു 
    • ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു.
    • ഗവൺമെൻ്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചു.

 


Related Questions:

"1938ൽ തന്നെ ഞങ്ങൾ യുദ്ധം തുടങ്ങേണ്ടതായിരുന്നു" ഇത് ആരുടെ വാക്കുകളാണ് ?
താഴെ പറയുന്നവയിൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചക്ക് കാരണമല്ലാത്ത വസ്തുത ഏത് ?
സോവിയറ്റ് യൂണിയൻറെ തകർച്ച ആരുടെ കാലത്തായിരുന്നു ?
"കിത്താബുൾ റഹ്‌ല' ആരുടെ പ്രശസ്തമായ യാത്രാവിവരണമാണ്?
സാരയാവോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?