App Logo

No.1 PSC Learning App

1M+ Downloads
പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നിവർക്ക് താഴെ പറയുന്ന ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ വേണ്ടത് ?

Aവാചിക/ഭാഷാപര ബുദ്ധിശക്തി

Bദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി

Cയുക്തിചിന്തന/ഗണിത ബുദ്ധിശക്തി

Dകായിക/ചാലക ബുദ്ധിശക്തി

Answer:

A. വാചിക/ഭാഷാപര ബുദ്ധിശക്തി

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. കായിക/ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി

വാചിക/ഭാഷാപര ബുദ്ധിശക്തി (Verbal/Linguistic Intelligence)

  • ചിന്തിക്കുന്നത് പദങ്ങളിലൂടെ 
    • കവി 
    • പത്രപ്രവർത്തകൻ എഴുത്തുകാരൻ 
    • അധ്യാപകൻ 
    • നിയമജ്ഞൻ 
    • രാഷ്ട്രീയ പ്രവർത്തകൻ 
    • തർജ്ജമക്കാരൻ 

Related Questions:

ബുദ്ധിയുടെ ദ്വിഘടക സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?
മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനും സഹായിക്കുന്നത് ഏതുതരം ബുദ്ധിയാണ് ?
തഴ്സ്റ്റന്റെ ബുദ്ധി സിദ്ധാന്തം അറിയപ്പെടുന്നത് ?
IQ എന്ന ആശയത്തിന് ഉപജ്ഞാതാവ് ?
“ഫ്രെയിംസ് ഓഫ് മൈൽഡ് : ദ തിയറി ഓഫ് മൾട്ടിപ്പിൾ ഇന്റലിജൻസ് (1983)'' എന്ന പ്രസിദ്ധമായ പുസ്തകത്തിന്റെ രചയിതാവ് :