Challenger App

No.1 PSC Learning App

1M+ Downloads
പത്രപ്രവർത്തന രംഗത്തെ സംഭവനകൾക്കായി അമേരിക്കയിലെ കൊളംബിയ സർവകലാശാല ഏർപ്പെടുത്തിയ പുരസ്‌കാരം ഏതാണ് ?

Aആബേൽ പ്രൈസ്

Bപുലിസ്റ്റർ പ്രൈസ്

Cഓറഞ്ച് പ്രൈസ്

Dഅക്കാദമി അവാർഡ്

Answer:

B. പുലിസ്റ്റർ പ്രൈസ്

Read Explanation:

പുലിറ്റ്സർ പ്രൈസ്

  • പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന്‌ നൽകപ്പെടുന്ന പുരസ്കാരമാണ്‌ പുലിറ്റ്സർ പ്രൈസ്.
  • പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നു.
  • ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സറാണ് ഈ പുരസ്കാരം സ്ഥാപിച്ചത്.
  • ന്യൂയോർക്കിലെ കൊളംബിയ സർ‌വ്വകലാശാലയാണ്‌ ഇപ്പൊൾ പുരസ്കാരം നിയന്ത്രിക്കുന്നത്.
  • ഇരുപത് ഇനങ്ങളിലായി എല്ലാവർഷവും ഈ പുരസ്കാരം നൽകിവരുന്നു.
  • ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു പ്രശസ്തിപത്രവും, 10,000 ഡോളറിന്റെ ക്യാഷ് അവാർഡും നൽകപ്പെടുന്നു.
  • ആദ്യ പുലിറ്റ്സർ പ്രൈസ് 1917 ജൂൺ 4 ന്‌ ആണ്‌ നൽകിയത്.

പുലിറ്റ്സർ ലഭിച്ച ഇന്ത്യൻ വംശജർ

  • വിജയ് ശേഷാദ്രി (3 സെക്ഷൻസ് - 2014)
  • ഡോ. സിദ്ധാർഥ് മുഖർജി (ബയോഗ്രഫി ഓഫ് ക്യാൻസർ -2011)
  • ഗീത ആനന്ദ് (അന്വേഷണാത്മക റിപ്പോർട്ടിംഗ് -2003)
  • ജുംപ ലാഹിരി (ഇന്റർപെട്ടേഴ്സ് ഓഫ് മാലഡി - 2000)
  • ഗോവിന്ദ് ബഹാരിലാൽ (ശാസ്ത്ര റിപ്പോർട്ടിംഗ് - 1937)

Related Questions:

US ലെ ഹാർവഡ് ലോ സ്കൂൾ സെന്ററിന്റെ നീതിന്യായ രംഗത്ത് സമഗ്ര സംഭാവനക്കുള്ള ' അവാർഡ് ഫോർ ഗ്ലോബൽ ലീഡർ ' എന്ന ബഹുമതി ലഭിച്ചത് ആർക്കാണ് ?
2025 രസതന്ത്ര നോബൽ പുരസ്‌കാരം നേടിയത് ?
Dr. S. Chandra Sekhar received Nobel prize in:
2023 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായ പോൾ ലിൻജിൻറെ കൃതി ഏത് ?

ബുക്കർ പ്രൈസിനെ സംബന്ധിച്ചു താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?

  1. 2021 ലെ ബുക്കർ പ്രൈസ് ജേതാവ് ഡാമൻ ഗാൽഗട്ട് ആണ്
  2. 2020 ലെ ബുക്കർ പ്രൈസ് ജേതാവ് ഡഗ്ളസ് സ്റ്റുവർട്ട് ആണ്
  3. 2021 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ് ദി പ്രോമിസ്
  4. 2020 ലെ ബുക്കർ പ്രൈസ് പുരസ്കാരത്തിന് അർഹമായ കൃതിയാണ്ദി ഡിസ്കംഫോർട്ട് ഓഫ് ഈവനിംഗ്