App Logo

No.1 PSC Learning App

1M+ Downloads
പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം?

Aഘർഷണബലം

Bവിസ്കസ് ബലം

Cപ്രതലബലം

Dകാന്തിക ബലം

Answer:

A. ഘർഷണബലം

Read Explanation:

  • ഘർഷണ ബലം - ഒരു പ്രതലം മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോഴോ ചലിക്കാൻ ശ്രമിക്കുമ്പോഴോ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ അവക്കിടയിൽ പ്രതലത്തിന് സമാന്തരമായി അനുഭവപ്പെടുന്ന ബലം 

  • ഉരുളൽ ഘർഷണം - ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണ ബലം 

  • നിരങ്ങൽ ഘർഷണം - ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണ ബലം 

  • ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ കുറവായിരിക്കും 

  • പ്രതലത്തിന്റെ മിനുസം കൂടുന്തോറും ഘർഷണ ബലം കുറയുകയും പ്രതലത്തിന്റെ മിനുസം കുറയുന്തോറും ഘർഷണബലം കൂടുകയും ചെയ്യുന്നു 

  • ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ - സ്നേഹകങ്ങൾ 

  • ഖരാവസ്ഥയിലുള്ള സ്നേഹകം - ഗ്രാഫൈറ്റ് 

Related Questions:

ആർക്കിമെഡീസ് വധിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ് ?
മർദ്ദം പ്രയോഗിച്ചു ദ്രാവകങ്ങളുടെ വ്യാപ്തം കുറക്കാൻ സാധിക്കില്ല ഈ പ്രസ്താവന ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹൈഡ്രോമീറ്റർ ശുദ്ധജലത്തിലിട്ടാൽ സൂചിപ്പിക്കുന്ന അങ്കനം :
ബ്ലേയ്സ്‌ പാസ്‌ക്കൽ ഏതു രാജ്യക്കാരൻ ആയിരുന്നു ?
ദ്രാവകപടലങ്ങൾ തമ്മിലുള്ള അപേക്ഷികചലനം കുറക്കത്തക്ക വിധത്തിൽ അവക്കിടയിൽ ബലം ഉളവാക്കാൻ ദ്രാവകങ്ങൾക്കുള്ള കഴിവാണ് ആ ദ്രാവകത്തിന്റെ ______ .