Challenger App

No.1 PSC Learning App

1M+ Downloads
പരിവർത്തനത്തിന്റെ കാലം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?

Aശൈശവം

Bആദിബാല്യം

Cപില്കാലബാല്യം

Dകൗമാരം

Answer:

D. കൗമാരം

Read Explanation:

കൗമാരം – വിശേഷണങ്ങൾ

  • കൗമാര പ്രായക്കാർ സ്വന്തം കാലിൽ നിൽക്കുന്ന സ്വതന്ത്ര്യ വ്യക്തികളായി മാറാൻ വേണ്ടി കുടുംബത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന കാലമാണിത്. ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ വരുമ്പോൾ, പലരും ലഹരിക്ക് അടിമപ്പെടുന്നു. ഇക്കാരണത്താൽ ഈ കാലഘട്ടത്ത ‘താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലം’ (The period of temporary insanity) എന്ന് ഹോളിങ്ങ് വർത്ത് വിശേഷിപ്പിച്ചു.
  • ‘ജീവിതത്തിന്റെ വസന്തം'ജോൺ കീറ്റ്സ് 
  • ‘ഞെരുക്കത്തിന്റെയും, പിരിമുറുക്കത്തിന്റെയും കാലം’ (Period of stress and strain) എന്നും, ‘ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും’ (Storm and Strife) കാലം എന്നും വിശേഷിപ്പിച്ചത് - സ്റ്റാൻലി ഹാൾ (Stanley Hall).
  • ബാല്യത്തിൽ നിന്ന് പ്രായപൂർത്തിയിലേക്കുള്ള ഈ ഘട്ടത്തിൽ, ശാരീരികമായ ഗുണ വിശേഷങ്ങളിൽ മാത്രമല്ല, സാമൂഹികവും വൈകാരികവും, മാനസികവുമായ എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുന്നു. അതിനാൽ, ഈ ഘട്ടത്തെ ‘പരിവർത്തനത്തിന്റെ കാലം’ (Period of transition) എന്ന് പറയപ്പെടുന്നു.

Related Questions:

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഏവ ?

  1. ഒഴുക്ക്
  2. മൗലികത
  3. വിപുലീകരണം
    വ്യക്തിത്വ സ്ഥാപനത്തിനോ വ്യക്തിപരമായ സ്വീകാര്യതക്കോ വേണ്ടി ബോധപൂർവ്വമായ ഉദ്യമങ്ങൾ ഏറെ കാണുന്നത് ഏതു ഘട്ടത്തിലാണ് ?
    പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടത്തിൽ "ഹെറ്റെറോണോമി - അതോറിറ്റി" ഏത് പ്രായ ഘട്ടത്തിലാണ് വരുന്നത് ?

    ചേരുംപടി ചേർക്കുക : 

      ഘട്ടം   പ്രായം
    1 മൂർത്ത മനോവ്യാപാര ഘട്ടം A രണ്ടു വയസ്സുവരെ
    2 ഔപചാരിക മനോവ്യാപാരം ഘട്ടം B രണ്ടു മുതൽ ഏഴു വയസ്സുവരെ
    3 ഇന്ദ്രിയ-ചാലക ഘട്ടം C ഏഴുമുതൽ 11 വയസ്സുവരെ
    4 പ്രാഗ്മനോവ്യാപാര ഘട്ടം D പതിനൊന്നു വയസ്സു മുതൽ
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടത്തിൽപ്പെടാത്തത് ?