App Logo

No.1 PSC Learning App

1M+ Downloads
പരിഷ്കൃതമായ യൂറോപ്പ്യൻ കലകൾ ശാസ്ത്രം തത്വജ്ഞാനം സാഹിത്യം എന്നിവയുടെ വ്യാപനം ലക്ഷ്യമാക്കി കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന് നാം ആഗ്രഹിക്കുന്നത് - ഏത് വിദ്യാഭ്യാസ പരിഷ്കരണ രേഖയിൽ ഉൾപ്പെടുത്തിയ പ്രസ്താവനയാണിത് ?

A1844 ലെ ഹാർഡിഞ്ചിന്റെ പ്രമേയം

B1944 ലെ സർജന്റ് പദ്ധതി

C1902 ലെ ഇന്ത്യൻ സർവ്വകലാശാല കമ്മീഷൻ

D1854 ലെ വുഗുഡ്സ് ഡെസ്പാച്ച്

Answer:

D. 1854 ലെ വുഗുഡ്സ് ഡെസ്പാച്ച്

Read Explanation:

വുഡ്സ് ഡെസ്പാച്ച് (1854)

  • ‘ഇന്ത്യൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത് - വുഡ്സ് ഡെസ്പാച്ച് 

 

  • മെക്കാളെ മിനിട്സ്ന് ശേഷം 1853 ൽ കമ്പനിയുടെ ചാർട്ടർ വീണ്ടും പരിശോധിച്ച് പരിഷ്കരിക്കാനുള്ള ശ്രമം നടന്നു.

 

  • അപ്പോൾ സ്ഥിരവും സമഗ്രമായ ഒരു വിദ്യാഭ്യാസനയത്തിന്റെ ആവശ്യം അനുഭവപ്പെട്ടു.

 

  • ഈ പ്രശ്നം പരിഗണിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് സെലക്ട് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

 

 

  • ചർച്ചകൾക്കുശേഷം ഇന്ത്യയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യം അംഗീകരിച്ചു.

 

  • തുടർന്ന്, കമ്പനിയുടെ കൺട്രോൾ ബോർഡിന്റെ പ്രസിഡണ്ടായിരുന്ന ചാൾസ്വുഡ് 1854 ൽ, പുതിയൊരു ചാർട്ട് പ്രസിദ്ധീകരിച്ചു ഇത് വുഡ്സ് ഡെസ്പാച്ച് എന്നാണ് അറിയപ്പെടുന്നത്.

 

  • വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ - ഡൽഹൗസി പ്രഭു

 

  • 1857 - ൽ കൊൽക്കത്ത, മുംബൈ, ചെന്നൈ, എന്നിവിടങ്ങളിൽ പുതിയ സർവ്വകലാശാലകൾ സ്ഥാപിക്കുവാൻ കാരണമായ വിദ്യാഭ്യാസ നയം - വുഡ്സ് ഡെസ്പാച്ച് 



ഇന്ത്യാക്കാരുടെ വിദ്യാഭ്യാസത്തിനുള്ള ചുമതല അംഗീകരിച്ചുകൊണ്ട്, വുഡ്സ് ഡെസ്പാച്ചിൽ താഴെ പറയുന്ന ശുപാർശകൾ ഉൾപ്പെടുത്തിയിരുന്നു:-

  1. എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ ഡയറക്ടറുടെ ആഫീസ് സ്ഥാപിക്കണം. 
  2. പൊതുവിദ്യാഭ്യാസത്തിനും പുതിയ വിദ്യാലയങ്ങൾ തുടങ്ങുന്നതിനും പ്രാധാന്യം നൽകണം.
  3. വിദ്യാലയങ്ങൾക്ക് സഹായധനം നല്കുന്ന പദ്ധതി ആരംഭിക്കണം.
  4. അധ്യാപക പരിശീലനത്തിനായി പ്രത്യേക സ്ഥാപനങ്ങൾ തുടങ്ങണം.
  5. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം കല്പിക്കണം.
  6. പൗരസ്ത്യ വിദ്യാഭ്യാസത്തിന് പ്രോൽസാഹനം നല്കണം.
  7. കൽക്കട്ട, മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിൽ സർവകലാശാലകൾ സ്ഥാപിക്കണം.
  8. സർവകലാശാലകളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിയമം, വൈദ്യ ശാസ്ത്രം, എൻജിനീയറിംഗ് എന്നിവയിൽ വിദ്യാഭ്യാസം നല്കണം.

Related Questions:

ബ്രിട്ടീഷ് ഗവൺമെൻ്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം ഏത് ?
യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ പുതിയ ചെയർമാൻ ?
താഴെപ്പറയുന്നവയിൽ കോത്താരി കമ്മീഷന്റെ (1964-66) ശുപാർശ അല്ലാത്തത് ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1853 ൽ സ്ഥാപിച്ചത് എവിടെയാണ് ?
യൂണിവേഴ്സിറ്റികളിൽ മതബോധനം നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ കമ്മീഷൻ ഏത് ?