പരിസ്ഥിതി സംഘടനയായ 'ഗ്രീൻബെൽറ്റ്' സ്ഥാപിച്ചത് ഇവരിൽ ആരാണ് ?Aറെയ്ച്ചൽ കാഴ്സൺBവങ്കാരി മാതായിCമേധാ പട്കർDലിൻഡാ ലിയർAnswer: B. വങ്കാരി മാതായി Read Explanation: കെനിയയിൽ നിന്നുള്ള പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു നോബൽ സമ്മാനജേതാവായ വങ്കാരി മുത മാതായ് എന്ന വങ്കാരി മാത്തായ്. വങ്കാരി മാതായിയുടെ നേതൃത്വത്തിൽ 1977ൽ രൂപീകരിച്ച ഒരു പരിസ്ഥിതി സംഘടനയാണ് ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം. മരങ്ങൾ വച്ച് പിടിപ്പിക്കുക, വന നശീകരണം തടയുക, തുടങ്ങിയവയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ. കെനിയയുടെ തലസ്ഥാനമായ നെയ്റോബി ആണ് ഗ്രീൻ ബെൽറ്റ് സംഘടനയുടെ ആസ്ഥാനം. Read more in App