Challenger App

No.1 PSC Learning App

1M+ Downloads
പരീക്ഷണ രീതി പ്രായോഗികമല്ലാത്തിടത്ത് ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ?

Aക്രിയാഗവേഷണം

Bഅഭിമുഖം

Cസർവ്വേ

Dപ്രക്ഷേപണം

Answer:

C. സർവ്വേ

Read Explanation:

സർവ്വേരീതി (Survey Method) 

  • ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവ വിശേഷത്തെ പഠിക്കാൻ സഹായകരമാകുന്ന രീതി - സർവ്വേ രീതി
  • പരീക്ഷണ രീതി പ്രായോഗികമല്ലാത്തിടത്ത് സർവ്വേരീതി തെരഞ്ഞെടുക്കാം. 
  • സർവ്വേരീതിയുടെ വിവിധഘട്ടങ്ങൾ :-
    • ആസൂത്രണം
    • സാമ്പിൾ തെരഞ്ഞെടുക്കൽ
    • വിവരശേഖരണം
    • വിവരവിശകലനം
    • നിഗമനങ്ങളിലെത്തൽ

Related Questions:

പാശ്ചാദ്‌ഗമന സമായോജന തന്ത്രം അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?

നിരീക്ഷണ രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്ന രീതിയാണിത്. 
  2. നിരീക്ഷണം ഫലപ്രദമാകണമെങ്കിൽ കൃത്യമായ പ്ലാനിങ്, ഉപകരണങ്ങളുടെ (കാമറ, ടേപ്പ്, വീഡിയോ, പട്ടികകൾ, സ്ക്രീനുകൾ) യുക്തിപരമായ ഉപയോഗം, നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം, നിരീക്ഷകന്റെ സ്വാധീനരഹിതവും വസ്തുനിഷ്ഠവുമായ സമീപനം, വേഗത്തിലും കൃത്യവുമായ റിക്കാർഡിങ് എന്നിവ അനിവാര്യമാണ്.
  3. ക്ലാസുമുറിയിൽ പല സന്ദർഭങ്ങളിലും ഈ രീതി സഹായകരമാണ്
  4. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണരീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
    സിനക്റ്റിക്സ്, മസ്തിഷ്ക പ്രക്ഷാളനം, നാടകീകരണം എന്നീ തന്ത്രങ്ങൾ കുട്ടികളിലെ ഏത് കഴിവ് വർധിപ്പിക്കാനാണ് അധ്യാപകർ ഉപയോഗിക്കുന്നത് ?

    സോഷ്യോഗ്രാം ഉപയോഗിച്ച് കുട്ടികളെ വിശകലനം ചെയ്തപ്പോൾ, അമ്പിളി ടീച്ചർക്ക് ലഭിച്ച ചിത്രീകരണം താഴെ കൊടുത്തതുപോലെയായിരുന്നു. ഇത് ഏത് തരം ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് ?

    പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടി, കായിക പ്രവർത്തനങ്ങളിലെ നേട്ടങ്ങളിലൂടെ തന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നത് ഏത് സമായോജന തന്ത്രത്തിന് ഉദാഹരണമാണ്?