പരോക്ഷ നികുതി അല്ലാത്തത് ഏത് ?
Aസേവന നികുതി
Bവിനോദ നികുതി
Cവ്യക്തിഗത ആദായ നികുതി
Dപരസ്യ നികുതി
Answer:
C. വ്യക്തിഗത ആദായ നികുതി
Read Explanation:
നികുതികൾ
- കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ പ്രധാന വരുമാന മാർഗം-
നികുതികൾ. - നികുതികളെ രണ്ടായി തിരിക്കാം: പ്രത്യക്ഷ നികുതി, പരോക്ഷ നികുതി.
- നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ട് നൽകുന്ന നികുതിയാണ് പ്രത്യക്ഷ നികുതി.
- പ്രധാന പ്രത്യക്ഷ നികുതികൾ : ആദായനികുതി ,കെട്ടിട നികുതി,
കോപ്പറേറ്റ് നികുതി, വാഹന നികുതി, ഭൂനികുതി. - ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി പൂർണമായോ ഭാഗികമായോ മറ്റൊരാൾ നൽകേണ്ടി വരുന്നതാണ് പരോക്ഷ നികുതി.
- പ്രധാന പരോക്ഷ നികുതികൾ: എക്സൈസ് നികുതി, വിനോദ നികുതി, വില്പന നികുതി, സേവന നികുതി.
- കേന്ദ്രസർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ: സി. ജി. എസ്. ടി, ആദായ നികുതി, കോർപ്പറേറ്റ് നികുതി.
- സംസ്ഥാന സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ: എസ്. ജി. എസ്. ടി , വിൽപ്പന നികുതി, വാഹനനികുതി, രജിസ്ട്രേഷൻ നികുതി, ഭൂനികുതി.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുമത്തുന്ന നികുതികൾ: കെട്ടിട നികുതി, വിനോദ നികുതി, പരസ്യ നികുതി, തൊഴിൽ നികുതി