App Logo

No.1 PSC Learning App

1M+ Downloads
പരോക്ഷ നികുതിക്ക് ഒരു ഉദാഹരണമാണ്

Aവില്പന നികുതി

Bവരുമാന നികുതി

Cകോർപറേറ്റ് നികുതി

Dഭൂനികുതി

Answer:

A. വില്പന നികുതി

Read Explanation:

നികുതികൾ

  • കേന്ദ്ര- സംസ്ഥാന ഗവൺമെന്റ്കളുടെ പ്രധാന വരുമാന മാർഗ്ഗം ആണ് നികുതികൾ. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് നികുതി ഏർപ്പെടുത്താനുള്ള അധികാരമുള്ളത്.
  • നികുതികളെ കുറിച്ച് പരമർശിക്കുന്ന പ്രാചീന ഇന്ത്യൻ കൃതികളാണ് മനുസ്മൃതി, അർധശാസ്ത്രം എന്നിവ.
  • പ്രാചീന കാലത്ത് ഇറക്കുമതി ചെയ്തിരുന്ന സാധനങ്ങള്ക്ക് മേൽ ചുമത്തിയിരുന്ന നികുതി ; വർത്തനം.
  • പ്രാചീന കാലത്ത് തീർത്താടകരുടെ മേൽ ഏർപ്പെടുത്തിയ നികുതി; ''യാത്ര വേതന''. നികുതികളെ രണ്ടായി തിരിക്കാം
  • 1. പ്രത്യക്ഷ നികുതി ; നികുതി ചുമത്തപ്പെട്ട ആൾ നേരിട്ട് നല്കുന്ന നികുതിയാണിത്. ഉദാഹരണം; ആദായ നികുതി, കെട്ടിട നികുതി, കോർപ്പറേറ്റ് നികുതി, വാഹന നികുതി, ഭൂനികുതി .
  • 2. പരോക്ഷ നികുതി ; ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി പൂർണ്ണമായോ ഭാഗികമായോ മറ്റൊരാൾ നൽകേണ്ടി വരുന്നതാണിത്. ഉദാഹരണം; എക്സൈസ് നികുതി, വിനോദ നികുതി, വില്പ്പന നികുതി, സേവന നികുതി.

Related Questions:

Why the Indirect taxes are termed regressive taxing mechanisms?
Identify the item which is included in the revenue receipts of the government budget.
താഴെ പറയുന്നവയില്‍ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത്?
ഇറക്കുമതി ചുങ്കനിരക്ക് കുറച്ചു കൊണ്ടു വരിക എന്ന ലക്ഷ്യം ഏത് പരിഷ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.

i) ഡയറക്ട് നികുതി എന്നാൽ, ഇമ്പാക്ട് ഒരു വ്യക്തിയിലും ഇൻസിഡൻസ് മറ്റൊരു വ്യക്തിയിലും ആയ നികുതിയാണ്.

ii) പരോക്ഷ നികുതി (ഇൻഡയറക്റ്റ്) എന്നാൽ ഇമ്പാക്ടും ഇൻസിഡൻസും ഒരു വ്യക്തിയിൽ ആകുന്ന നികുതിയാണ്.

iii) പരോക്ഷ നികുതിയുടെ ഭാരം കൈമാറ്റം ചെയ്യാവുന്നതാണ്.

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.