App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

Aജനറൽ ഡയർ

Bടി.എച് ബേബർ

Cവില്യം ഫ്രാൻക്

Dറോബർട്ട് ഫ്രാൻക്

Answer:

B. ടി.എച് ബേബർ

Read Explanation:

പഴശ്ശി കലാപം

  • ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ ഉയർന്നുവന്ന ആദ്യകാല കലാപങ്ങളിൽ ഒന്ന്.
  • മലബാറിൽ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് ഈ കലാപത്തിനു വഴിയൊരുക്കിയത്.
  • പഴശ്ശി കലാപത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. 1793 മുതൽ 1797 വരെയുള്ള കാലഘട്ടമാണ് കലാപത്തിന്റെ ഒന്നാം ഘട്ടം. 
  • ബ്രിട്ടീഷുകാർക്കുള്ള നികുതി പിരിവ് തടഞ്ഞുകൊണ്ടാണ് പഴശ്ശി രാജാവ് ഒന്നാം കലാപത്തിന് തുടക്കം കുറിച്ചത്. 
  • ഒന്നാം പഴശ്ശി കലാപം നിർത്തലാക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായത് - ചിറയ്ക്കൽ രാജാവ് (1797)
  • 1800 ൽ പഴശ്ശി കലാപത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു.
  • വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കമാണ് രണ്ടാം പഴശ്ശികലാപത്തിനു കാരണമായത്.
  • ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്‌ക്കരിച്ച യുദ്ധതന്ത്രം - ഗറില്ലാ യുദ്ധം (ഒളിപ്പോര്)
  • പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബേബറായിരുന്നു 
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ - ആർതർ വെല്ലസ്ലി പ്രഭു.
  • പഴശ്ശിരാജയ്ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന - കോൽക്കാർ

Related Questions:

ദേശീയ സമരകാലത്തെ ഇന്ത്യൻ പത്രങ്ങളും അവയുടെ സ്ഥാപക നേതാക്കളേയുമാണ് താഴെ കൊടുത്തിരിക്കുന്നത്. ശരിയായ ബന്ധം ഏതാണ്?

  1. കേസരി - ബാലഗംഗാധര തിലകൻ
  2. യങ്ങ് ഇന്ത്യ - ആനി ബസന്റ്
  3. വോയ്സ് ഓഫ് ഇന്ത്യ- ദാദാഭായ് നവറോജി
    താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ആരായിരുന്നു ?
    ഗോര, ഗീതാഞ്ജലി എന്നിവ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
    ഗോര, ഗീതാഞ്ചലി എന്നിവ ആരുടെ കൃതികളാണ് ?
    ഹിന്ദു വിധവ പുനർവിവാഹ നിയമം പാസാക്കിയ വർഷം ഏത് ?