App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമ ഘട്ടത്തിൽ ഉൾപ്പെടാത്ത സംസ്ഥാനമേത് ?

Aകർണ്ണാടക

Bരാജസ്ഥാൻ

Cതമിഴ്‌നാട്

Dഗുജറാത്ത്

Answer:

B. രാജസ്ഥാൻ

Read Explanation:

വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ (Rajasthan). രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം. ഗുജറാത്ത്, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്, പഞ്ചാബ്‌, ഹരിയാന എന്നിവയാണ് രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. ജയ്‌പൂറാണു തലസ്ഥാനം. മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്.


Related Questions:

Which type of interaction does a mycorrhiza show?
പുഷ്പിക്കുന്ന സസ്യങ്ങളുടെയും പരാഗണം നടത്തുന്ന പ്രാണികളുടെയും പരസ്പരാശ്രിത പരിണാമം എന്ന് അറിയപ്പെടുന്നതെന്ത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ട്രോപോസ്ഫിയറിൽ ജീവജാലങ്ങൾ കാണപ്പെടുന്നു

2.ട്രോപോസ്ഫിയറിൽ കാലാവസ്ഥാവ്യതിയാനം അനുഭവപ്പെടുന്നു.

പരിസരത്തെക്കുറിച്ച്, പരിസരത്തിലൂടെ പരിസരത്തിനു വേണ്ടിയുള്ള പഠനമാണ് പരിസര പഠനം. "ഇതിൽ പരിസരത്തെക്കുറിച്ച് എന്നത് സൂചിപ്പിക്കുന്നത് ഏതു മേഖലയുടെ വികാസമാണ് ?
Seshachalam Hills Biosphere Reserve is situated in ?