App Logo

No.1 PSC Learning App

1M+ Downloads
പാകിസ്‌താൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ?

Aസിന്ധു

Bഗംഗ

Cബ്രഹ്മപുത്ര

Dയമുന

Answer:

A. സിന്ധു

Read Explanation:

സിന്ധു നദീവ്യൂഹം

  • 2880 കിലോമീറ്റർ ദൈർഘ്യവുമുള്ളതാണ് (ഇന്ത്യയിൽ 1114 കിലോമീറ്റർ).  NCERT

  • സിന്ധുവിന്റെ ആകെ നീളം എത്ര കിലോമീറ്ററാണ് - 3120 

  • ഇന്ത്യയിലൂടെ ഒഴുകുന്നത് 709 (PSC Bulletin)

  • ഇൻഡസ് എന്നും അറിയപ്പെടുന്നു.

  • സിന്ധു നദി ഇന്ത്യയിലെ ഏറ്റവും പടിഞ്ഞാറായി ഒഴുകുന്ന ഹിമാലയൻ നദിയാണ്. 

  • ടിബറ്റിലെ കൈലാസ പർവതത്തിൽ സമുദ്രനിരപ്പിൽനിന്നും 4164 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബൊക്കർച്ചുവിനടുത്തുള്ള ഒരു ഹിമാനിയിൽ (31° 15' വടക്ക് അക്ഷാംശം 80° 41 കിഴക്ക് രേഖാംശം) നിന്നുമുത്ഭവിക്കുന്നു.


സിന്ധുവിൻ്റെ ഉദ്ഭവം കണ്ടെത്തിയ സ്വീഡിഷ് പര്യവേഷകൻ - സ്വെൻ ഹെഡിൻ


  •  സിന്ധുനദി ടിബറ്റിൽ സിംഹത്തിന്റെ മുഖം എന്നർഥമുള്ള 'സിങ്കി കമ്പൻ' എന്നാണറിയപ്പെടുന്നത്. 

  • ലഡാക്കിനും സസ്ക്കർ പർവതനിരയ്ക്കും ഇടയിലൂടെ വടക്കുപടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന നദി ലഡാക്കും ബാൾട്ടിസ്ഥാനും കടക്കുന്നു. 

  • സിന്ധുനദി ഇന്ത്യയിൽ ലഡാക്കിലെ 'ലേ' ജില്ലയിലൂടെ മാത്രമേ ഒഴുകുന്നുള്ളു. 

  • ലേ എയർപോർട്ട്  സിന്ധു നദിക്കരയിലാണ്

  • ലഡാക്ക് പർവതനിരയ്ക്ക് കുറുകെ ഒഴുകുമ്പോൾ ജമ്മു കാശ്മീരിൽ ഗിൽഗിത്തിനടുത്ത് അതിമനോഹരമായ ഗിരികന്ദര (Gorge) താഴ്വര സൃഷ്ടിക്കുന്നു. 

  • ദാർദിസ്ഥാൻ പ്രദേശത്ത് ചില്ലാറിനടുത്ത് സിന്ധുനദി പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്നു. 

  • സിന്ധുനദി പാകിസ്‌താനിലേക്ക് പ്രവേശിക്കുന്ന ഭാഗം ചില്ലാർ

  • നംഗ പർവതത്തിന് അടുത്തുവച്ചാണ് സിന്ധു പാകിസ്താനിലേക്ക് പ്രവേശിക്കുന്നത് 

  • ഷൈയോക്, ഗിൽഗിത്, സസർ, ഹുൻസ, നുബ്ര , ശിഖർ, ഗസ്തിങ്, ദ്രാസ്  എന്നിവ അവയിൽ പ്രധാനമാണ്. 

  • പാകിസ്ഥാനിലെ അറ്റോക്കിൽ വച്ച് നദി പർവതത്തിന് പുറത്തെത്തുന്നു. 

  • പാകിസ്ഥാനിലെ അറ്റോക്കിൽ വച്ച് വലതു തീരത്തുനിന്നും കാബൂൾ നദിയെ സ്വീകരിക്കുന്നു. 

  • വലതു തീരത്തു ചേരുന്ന മറ്റ് പ്രധാന പോഷകനദികളാണ് ഖുറം, ടൊചി, ഗോമാൽ, വിബോവ, ശങ്കർ എന്നിവ.

  •  ഇവയെല്ലാം സുലൈമാൻ മലനിരകളിൽ നിന്നുമുത്ഭവിക്കുന്നവയാണ്. 

  • വീണ്ടും തെക്കുഭാഗത്തേക്ക് ഒഴുകുന്ന നദിയിൽ മിഥാൻകോട്ടിന് മുൻപായി പഞ്ചനദികൾ ചേരുന്നു. 

  • ഝലം, ചിനാബ്. രവി, ബിയാസ്, സത്ലജ് എന്നീ അഞ്ച് നദികൾ ചേർന്നാണ് പഞ്ചനദികൾ എന്നറിയപ്പെടുന്നത്. 

  • കറാച്ചിക്ക് കിഴക്കായി സിന്ധുനദി അറബിക്കടലിൽ ചേരുന്നു.

  • സിന്ധു നദീതീരത്തെ പ്രധാന നഗരങ്ങൾ ലേ,  റാവൽപിണ്ടി, കറാച്ചി

  • സിന്ധുവിന്റെ തീരത്തെ ഏറ്റവും വലിയ നഗരം - കറാച്ചി

  • പടിഞ്ഞാറോട്ട് ഒഴുകുന്നതും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ അറബിക്കടലിൽ പതിക്കുന്നതുമായ ഏക ഹിമാലയൻ നദി

  • സിന്ധു നദി ഒഴുകുന്ന രാജ്യങ്ങൾ - ചൈന, ഇന്ത്യ, പാകിസ്ത‌ാൻ

  • പാകിസ്‌താൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി സിന്ധു.


Related Questions:

അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ്?
Over the water of which river did two Indian states start arguing in 1995?
The physiographic feature of the North Indian plain where the Himalayan rivers re- emerge:
Which is the largest river of Pakistan?
Which of the following best describes the location of the Gangotri Glacier?