പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി ഇദ്ദേഹം യാത്രക്കായി ഉപയോഗിച്ച പായ്‌വഞ്ചിയുടെ പേരെന്താണ് ?
Aമാദേയി
Bകമോർത്ത
Cതുരിയ
Dഇതൊന്നുമല്ല
Answer:
A. മാദേയി
Read Explanation:
പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി.
പായ്‌വഞ്ചിയിൽ ഇത്തരത്തിൽ ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണിദ്ദേഹം. നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി.
ഇദ്ദേഹം യാത്രക്കായി ഉപയോഗിച്ച പായ്‌വഞ്ചിയുടെ പേരാണ് മാദേയി. ഗോവയിലാണ് ഇത് നിർമിച്ചത്. ഗോവയിലെ മുക്കുവരുടെ ദൈവമാണ് മാദേയി.
2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് യാത്രയായത്. നാലുലക്ഷത്തോളം കിലോമീറ്റർ പിന്നിട്ട അഭിലാഷ് 2013 2013 മാർച്ച് 31 ന് മുംബൈയിൽ തന്നെ തിരിച്ചെത്തി.