App Logo

No.1 PSC Learning App

1M+ Downloads
പാരാലിമ്പിക്സിൻ്റെ മുൻഗാമി എന്നറിയപ്പെടുന്ന 'സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ്' സംഘടിപ്പിച്ച വ്യക്തി ?

Aലുഡ്വിഗ് ഗട്ട്മാൻ

Bആഷ്ലി കുപ്പർ

Cജാക്വസ് റോഗ്

Dഗുരു ദത്ത് സോധി

Answer:

A. ലുഡ്വിഗ് ഗട്ട്മാൻ

Read Explanation:

  • ഒരു ജർമ്മൻ-ബ്രിട്ടീഷ് ന്യൂറോളജിസ്റ്റ് ആയിരുന്നു സർ ലുഡ്വിഗ് ഗട്ട്മാൻ.
  • 1948ൽ വികലാംഗരായ യുദ്ധവിദഗ്ദ്ധർക്കായി അദ്ദേഹം ആദ്യത്തെ 'സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ്' എന്ന പേരിൽ ഒരു കായികമേള സംഘടിപ്പിച്ചു.
  • സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ് പരിണമിച്ചാണ് പിന്നീട് പാരാലിമ്പിക്സ് ഉണ്ടായത്.

  • കായിക പരിപാടികളിൽ പങ്കെടുക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗട്ട്മാൻ 'പാരാപ്ലെജിക് ഗെയിംസ്' എന്ന പദം ഉപയോഗിച്ചു. 
  • ഇതിൽനിന്നാണ് 'പാരാലിമ്പിക്സ്' എന്ന വാക്കിൻറെ ഉൽഭവം.
  • ലുഡ്വിഗ് ഗട്ട്‌മാനെ 'പാരാലിമ്പിക്സിൻ്റെ പിതാവ്' എന്ന് വിശേഷിപ്പിക്കുന്നു.

Related Questions:

2023ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യത്തെ സെഞ്ച്വറി നേടിയ താരം ആര് ?
ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?
ആദ്യമായി ഒളിംപിക്സ് ദീപശിഖ പ്രയാണം നടന്നത് ഏത് വർഷമായിരുന്നു ?
2024 ലെ കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൻ്റെ ഭാഗ്യചിഹ്നം ?
ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?