App Logo

No.1 PSC Learning App

1M+ Downloads
പാലിയത്തച്ചൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ?

Aകൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ

Bതിരുവിതാംകൂറിലെ ദളവമാർ

Cസാമൂതിരയുടെ പടത്തലവന്മാർ

Dഇവരാരുമല്ല

Answer:

A. കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ

Read Explanation:

പാലിയത്തച്ഛൻ

  • കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാരാണ് പാലിയത്തച്ചൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
  • 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ മന്ത്രി മുഖ്യൻ എന്ന പദവി വഹിച്ചുവന്നു.
  • ശക്തൻ തമ്പുരാന്റെ കാലത്തും ദളവ സ്ഥാനം അലങ്കരിച്ചിരുന്നത് പാലിയത്തച്ചനായിരുന്നു.
  • കൊച്ചിയിലെ അവസാനത്തെ പാലിയത്തച്ചനായ ഗോവിന്ദൻ അച്ഛൻ ബ്രിട്ടീഷുകാർക്കെതിരെ കൊച്ചിയിൽ സമരം ആസൂത്രണം ചെയ്തു.
  • ഇതിനായി അദേഹം തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയുമായി സഖ്യമുണ്ടാക്കി.
  • തുടർന്ന് വേലുത്തമ്പിയും പാലിയത്തച്ചനും മൗറീഷ്യസിലുള്ള ഫ്രഞ്ചുകാരുടെയും കോഴിക്കോട് സാമൂതിരിയുടെയും സഹായം തേടി. 
  • ചെമ്പിൽ അരയനെപ്പോലുള്ള വിശ്വസ്തരായ സൈനികരോടൊപ്പം പാലിയത്തച്ചൻ 1808ൽ കൊച്ചിയിലെ ബോൾഗാട്ടിയിലുള്ള ബ്രിട്ടീഷ് റസിഡൻസി ആക്രമിച്ചു.
  • എന്നാൽ, അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന മെക്കാളെ പ്രഭു ചാരന്മാർ വഴി അക്രമണവിവരം മുൻകൂട്ടി അറിയുകയും കപ്പലിൽ കയറി രക്ഷപ്പെടുകയും ചെയ്തു.
  • ബ്രിട്ടീഷുകാർ പിന്നീട് കൊച്ചി ആക്രമിക്കുകയും,പാലിയത്തച്ചനെ നാടുകടത്തുകയും ചെയ്തു.

 


Related Questions:

Who amidst the great music composers was the ruler of a State?
ദിവാൻ എന്ന പേരോടെ തിരുവിതാംകൂറിൽ മുഖ്യസചിവപദം കൈയാളിയ ആദ്യ വ്യക്തി?
തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി ആരാണ്.?
പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി ആര് ?
തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജൻറ്റ് ആയിരുന്നത് ആര് ?