Challenger App

No.1 PSC Learning App

1M+ Downloads
'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്ന മുഹമ്മദ് യൂനുസിന് നോബൽ പുരസ്ക്കാരം ലഭിച്ച വർഷം?

A2003

B2006

C2010

D2009

Answer:

B. 2006

Read Explanation:

മുഹമ്മദ് യൂനുസ്

  • ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനും.
  • സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചത്.
  • 2006-ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.
  • 'പാവങ്ങളുടെ ബാങ്കർ' എന്ന് മുഹമ്മദ് യൂനുസ് അറിയപ്പെടുന്നു.

മുഹമ്മദ് യൂനുസിന്റെ പ്രധാന കൃതികൾ:

  • 'ക്രിയേറ്റിങ് എ വേൾഡ് വിത്തൗട്ട് പോവർട്ടി'
  • 'എ വേൾഡ് ഓഫ് ത്രീ സീറോസ്
  • 'ബാങ്കർ ടു ദി പൂവർ : മൈക്രോലെൻഡിംഗ് ആൻഡ് ദി ബാറ്റിൽ എഗൈൻസ്റ്റ് വേൾഡ് പോവർട്ടി'

Related Questions:

ഐ.ഡി.എഫ്.സി (IDFC) ബാങ്കിന്റെ പുതിയ പേര് ?
2022-ൽ ഏപ്രിൽ മാസം 128-ാമത് സ്ഥാപക ദിനം ആഘോഷിച്ച ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ?
ICICI ബാങ്ക് രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ യുപിഐ എ ടി എം സ്ഥാപിച്ച കമ്പനി ഏത് ?

ബാങ്കിങ്ങുമായി ബന്ധപ്പെട്ട താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവനയേത് ?

1.വാണിജ്യ ബാങ്ക് അതിന്റെ കരുതൽ ധനശേഖരമായി ബാങ്കിൽ സൂക്ഷിക്കേണ്ട ശതമാനമാണ് കരുതൽ ധനാനുപാതം (CRR)

2. വാണിജ്യ ബാങ്ക് പണം, സ്വർണ്ണം അല്ലെങ്കിൽ മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ രൂപത്തിൽ വാണിജ്യ ബാങ്ക് നിലനിർത്തേണ്ട നികേഷപങ്ങളുടെ കൂടിയ ശതമാനമാണ് ദ്രവ്യാനുപാതം (SLR).

3. അമിത വായ്പ നൽകാതിരിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമാണ് കരുതൽ ധനാനുപാതം (CRR)