പ്രവർത്തനാനുബന്ധ സിദ്ധാന്തം / പ്രക്രിയാനുബന്ധനം (Theory of Operant Conditioning):

പാവ്ലോവിന്റെ S-R ബന്ധത്തിന് പകരം, R-S ബന്ധത്തിനും, പ്രബലനത്തിനും (Reinforcement) ഊന്നൽ നൽകിയ സിദ്ധാന്തമാണ് പ്രവർത്തനാനുബന്ധന സിദ്ധാന്തം. ഈ സിദ്ധാന്തം മുന്നോട്ട് വെച്ചത് സകിന്നരാണ്.
സ്കിന്നറിന്റെ സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങൾ:
- പ്രതികരണം (Response)
- ചോദകം (Stimulus)
- പ്രബലനം (Reinforcement)
സ്കിന്നറിന്റെ സിദ്ധാന്തത്തിലെ സവിശേഷതകൾ:
- സ്കിന്നറിന്റെ സിദ്ധാന്തത്തിലെ കേന്ദ്രബിന്ദു, പ്രബലനം (Reinforcement) ആണ്.
- അഭിലഷണീയമായ ഒരു പ്രതികരണം ഉണ്ടായാൽ, ഉടൻ തന്നെ നൽകപ്പെടുന്ന ചോദകത്തെ, പ്രബല ചോദകമെന്നറിയപ്പെടുന്നു. ഈ പ്രക്രിയയെ പ്രബലനം എന്നും പറയുന്നു.
- ഒരു പ്രതികരണത്തിന്റെ ആവർത്തനത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ് പ്രബലനം.
- പ്രബലനത്തെ ബലപ്പെടുത്തുകയാണ് ഓരോ ചോദകവും ചെയ്യുന്നത്.