Challenger App

No.1 PSC Learning App

1M+ Downloads
പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ആര് ?

Aഅഡ്വക്കേറ്റ് ജനറൽ

Bസി.എ.ജി

Cഅറ്റോർണി ജനറൽ

Dധനകാര്യ കമ്മീഷൻ

Answer:

C. അറ്റോർണി ജനറൽ

Read Explanation:

അറ്റോർണി ജനറൽ 

  • രാജ്യത്തെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥൻ ആണ് അറ്റോർണി ജനറൽ
  •  ഭരണഘടനയുടെ ആർട്ടിക്കിൾ 76 പ്രകാരം അറ്റോർണി ജനറലിനെ സർക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് നിയമിക്കുന്നത്. 
  • അറ്റോർണി ജനറലിനെ രാഷ്ട്രപതിക്ക് സ്വമേധയാ നീക്കം ചെയ്യാം

ചുമതലകളും പ്രവർത്തനങ്ങളും

  • പാർലമെന്റിന്റെ സഭാ നടപടികളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട് 
  • ഇന്ത്യയിലെ ഏതു കോടതിയിലും ഔപചാരികമായ കൂടിക്കാഴ്ചയ്ക്കും, വാദിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. 
  • പാർലമെന്റ് അംഗങ്ങൾക്ക് ലഭ്യമായ എല്ലാ നിയമനിർമ്മാണ അധികാരങ്ങളും (വോട്ടെടുപ്പ് ഒഴികെ )അദ്ദേഹത്തിനുണ്ട് 
  • രാഷ്ട്രപതി നൽകുന്ന നിയമപരമായ ചുമതലകൾ അദ്ദേഹം നിർവഹിക്കുന്നു
  •  

Related Questions:

സർക്കാരിൻ്റെ ധനവിനിയോഗം, റവന്യു എന്നിവയെ സംബന്ധിച്ച് പാർലമെൻ്റിൽ ചർച്ചക്ക് വരുന്ന ബിൽ ഏത് ?
സംസ്ഥാന നിയമസഭകളിൽ ST വിഭാഗത്തിന്റെ റിസർവേഷൻ പറയുന്ന ആർട്ടിക്കിൾ ?
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി ആര് ?

മണി ബില്ലിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക:

  1. ആർട്ടിക്കിൾ 110 മണി ബില്ലുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. പാർലമെന്റിന്റെ ഏത് സഭയ്ക്കും മണി ബിൽ അവതരിപ്പിക്കാവുന്നതാണ്.
  3. ഒരു ബിൽ മണി ബില്ലാണോ അല്ലയോ എന്ന് സ്പീക്കർ തീരുമാനിക്കുന്നു.
  4. ശുപാർശകളോടെ 14 ദിവസത്തിനകം രാജ്യസഭ ബിൽ മടക്കി നൽകണം.
    പൊതുഖജനാവിലേക്കുള്ള ധനസമാഹരണം പണത്തിൻ്റെ വിനിയോഗം എന്നിവ സംബന്ധിച്ച പാർലമെൻ്റ് ബിൽ ഏത് ?