നാടന്‍ സംസ്‌കാര പരിരക്ഷണം, ഫോക് ലോര്‍ പഠനം, ഫോക് ലോര്‍ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് പി കെ കാളൻ പുരസ്കാരം നൽകുന്നത്.
പുരസ്‌കാരം നൽകുന്നത് - കേരള ഫോക് ലോര്‍ അക്കാദമി
പുരസ്‌കാരം - ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും.
കേരള ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനും ഗദ്ദിക കലാകാരനുമായിരുന്ന അന്തരിച്ച പി.കെ. കാളന്റെ സ്മരണാർത്ഥമാണ് പുരസ്‌കാരം നല്‍കുന്നത്.