Challenger App

No.1 PSC Learning App

1M+ Downloads
പിത്തരസത്തിലെ വർണ്ണകമായ ബിലിറൂബിൻ ശരീര ദ്രാവകത്തിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന അവസ്ഥ ?

Aഹീമോക്രോമാറ്റോസിസ്

Bകൊളസ്‌റ്റാസിസ്

Cമഞ്ഞപ്പിത്തം

Dസിറോസിസ്

Answer:

C. മഞ്ഞപ്പിത്തം

Read Explanation:

പിത്തരസം

  • പിത്തരസം (Bile) ഉല്പാദിപ്പിക്കുന്നത് - കരൾ.
  • എൻസൈമുകൾ ഇല്ലത്ത ദഹന രസമാണ് ബൈൽ 
  • ബൈൽ കൊഴുപ്പിനെ  ചെറു കണികകൾ ആക്കി മാറ്റുന്നു (എമൽസിഫിക്കേഷൻ ഓഫ് ഫാറ്റ്).
  • അതോടൊപ്പം ഭക്ഷണത്തെ ക്ഷാരഗുണം ഉള്ളതാകുന്നു.
  • പിത്തരസം സംഭരിക്കുന്നത്- പിത്തസഞ്ചിയിൽ ( gall bladder)
  • പിത്തരസത്തിൻ്റെ നിറം- പച്ചയും മഞ്ഞയും കലർന്ന നിറം
  • പിത്തരസത്തിലെ വർണ്ണകങ്ങൾ - Bilirubin, Biliverdin
  • ബിലിറൂബിൻ ശരീര ദ്രാവകത്തിൽ കലർന്ന് കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ - മഞ്ഞപ്പിത്തം

Related Questions:

ചെറുകുടലിൽ നിന്നും ലഘുഘടകങ്ങളുടെ ആഗിരണവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഗാഢതാക്രമത്തിനനുസരിച്ചും ഗാഢതാക്രമത്തിനെതിരേയും ചെറുകുടലിൽ നിന്നും ലഘുഘടകങ്ങളുടെ ആഗിരണം നടക്കുന്നു.
  2. ഗാഢതാക്രമത്തിന് അനുകൂലമായ പ്രക്രിയകൾക്ക് ഊർജം ധാരാളമായി ആവശ്യമുണ്ട്
  3. ലാക്ടിയലിലേക്കുള്ള ഫാറ്റി ആസിഡിൻ്റെയും ഗ്ലിസറോളിൻ്റെയും ആഗിരണം നടക്കുന്നത് സിമ്പിൾ ഡിഫ്യൂഷനിലൂടെയാണ്.
    ആഹാരത്തിന്റെ ദഹനം പൂർത്തിയാവുകയും ആഗിരണം ആരംഭിക്കുകയും ചെയ്യുന്ന ഭാഗം ?
    ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ്, ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം നടക്കുന്ന പ്രക്രിയ?
    വിറ്റാമിൻ K യുടെ ആഗിരണം നടക്കുന്ന ഭാഗം ഏതാണ് ?
    ചെറുകുടലിലേക്ക് ഗ്ലുക്കോസ് , ലവണങ്ങൾ , എന്നിവയുടെ ഗാഢത കുറയുമ്പോൾ ആഗിരണം നടക്കുന്ന പ്രക്രിയ ?