പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ ഏറ്റവും ചെറിയ ഏകകം ഏത് ?
Aസ്‌കീമാറ്റ
Bഅക്കൊമഡേഷൻ
Cഅസ്സിമിലേഷൻ
Dസ്കീമ
Answer:
D. സ്കീമ
Read Explanation:
സ്കീമ
പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ ഏറ്റവും ചെറിയ ഏകകമാണ് സ്കീമ
ജീവി ഉൾക്കൊണ്ട ഒരു അനുഭവത്തിൻറെ മാനസിക ബിംബമായി അതിനെ കണക്കാക്കുന്നു.
വ്യക്തി കൂടുതൽ അനുഭവങ്ങൾ ആർജ്ജിക്കുoതോറും സ്കീമകളുടെ എണ്ണവും സങ്കീർണ്ണതയും വർദ്ധിക്കുന്നു.
വ്യക്തിയുടെ വൈജ്ഞാനിക ഘടനയുടെ കാര്യക്ഷമത നിർണയിക്കുന്നത് അതിൽ ഉൾപ്പെട്ടിട്ടുള്ള സ്കീമകളുടെ എണ്ണം, വൈവിധ്യം, ഗുണനിലവാരം എന്നീ സവിശേഷതകളും അവ എത്ര ചിട്ടയായി സംഘടിപ്പിച്ചിട്ടുണ്ടെന്ന കാര്യവുമാണ്.