Challenger App

No.1 PSC Learning App

1M+ Downloads
പിയാഷെയുടെ ജ്ഞാനനിർമ്മിതി സിദ്ധാന്തമനുസരിച്ച് പഠിതാക്കളിൽ കണ്ടുവരുന്ന ചിന്താശേഷികളാണ് ?

Aസാദൃശ്യ ചിന്തയും പകരൽ ചിന്തയും

Bവർഗീകരണവും പ്രത്യാവർത്തനവും

Cപ്രത്യാവർത്തനവും സംരക്ഷണവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ജ്ഞാനനിർമ്മിതി സിദ്ധാന്തം (Cognitive Theory)

  • കുട്ടി അറിവു നിർമ്മിക്കുന്നുവെന്നും പഠനത്തിലൂടെ മനോമാതൃകകളുടെ (Mental construct) രൂപീകരണമാണ് നടക്കുന്നതെന്നും അനുമാനിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം
  • പഠനത്തിൽ പഠിതാവിനാണ് കേന്ദ്രസ്ഥാനമെന്നും വിദ്യാഭ്യാസം വ്യക്തിയുടെ സർവ്വതോ മുഖമായ വികസനമാണെന്നും, ഈ വികസനത്തിൽ വൈജ്ഞാനിക വികസനമാണ് മുഖ്യം എന്നും വാദിക്കുന്നത് - വൈജ്ഞാനിക സിദ്ധാന്തങ്ങൾ
  • പഠിതാവിന് ഒരു ഗവേഷകന്റെ പങ്കാണ് വഹിക്കാനുള്ളത്. അധ്യാപകൻ ഒരു വഴികാട്ടിയുടെ കടമ നിർവ്വഹിക്കണം എന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം 
  • കണ്ടെത്തലുകളിലൂടെയുള്ള പഠനത്തിൽ ഉണ്ടായിരിക്കേണ്ട മൂന്നു സാഹചര്യങ്ങൾ - ഉത്തേജനം, നിലനിർത്തൽ, മാർഗ്ഗദർശനം എന്നിവ
  • ഈ സാഹചര്യങ്ങൾ മൂന്നും നൽകാൻ അധ്യാപകനു കഴിഞ്ഞാൽ കണ്ടു പിടുത്തങ്ങളിൽ ഊന്നിയുള്ള പഠനം സാധ്യമാണ്.

Related Questions:

ഒരു അധ്യാപകൻ അധ്യാപന സാമഗ്രിയുടെ ഫലപ്രാപതി കുട്ടികളുടെ ശ്രദ്ധശേഷി വർദ്ധിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി അവലംബിക്കാവുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം താഴെ പറയുന്നവയിൽ ഏതാണ് ?
കർട്ട് ലെവിൻറെ അഭിപ്രായത്തിൽ ഒരു വ്യക്തിയും അയാളുടെ പരിസ്ഥിതിയും ഉൾപ്പെടുന്നതാണ് ............ ?
ഭാഷയും ചിന്തയും തമ്മിലുള്ള ബന്ധം പഠിച്ചു ഭാഷയുടെ സാമൂഹിക ധർമ്മത്തിനു ഊന്നൽ നൽകിയത് ആര് ?
5, 6 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കാണാറില്ലാത്ത വികാരം :
The process of forming a stable identity during adolescence is known as: