Challenger App

No.1 PSC Learning App

1M+ Downloads

പില്കാലബാല്യത്തിലെ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക ?

  1. സഹകരണം പഠിക്കുന്നു, സംഘബോധം വികസിക്കുന്നു.
  2. അച്ഛനും സഹോദരങ്ങൾക്കും ആണ് അടുത്ത സ്ഥാനം.
  3. കുടുംബവുമായുള്ള കെട്ടുപാട് ദുർബലമാണ്.
  4. എതിർലിംഗത്തെ ആകർഷിക്കാനുള്ള ശ്രമങ്ങൾ
  5. കളിയിടങ്ങളിൽ വച്ച് സാമൂഹിക വികസനം നടക്കുന്നു.

    Aഎല്ലാം തെറ്റ്

    Bഒന്നും നാലും തെറ്റ്

    Cഒന്നും രണ്ടും തെറ്റ്

    Dരണ്ടും നാലും തെറ്റ്

    Answer:

    D. രണ്ടും നാലും തെറ്റ്

    Read Explanation:

    പില്കാലബാല്യം (LATER CHILDHOOD)

    • 6 - 12 വയസ്സ് വരെ
    • പ്രാഥമിക വിദ്യാലയ ഘട്ടം
    • സംഘബന്ധങ്ങളുടെ കാലം ( GANG AGE )
    • മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
    • പൊരുത്തപ്പെടലിന്റെ കാലം (AGE OF CONFORMITY)
    • ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു.
    • ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.
    • ഫ്രോയിഡ് പരാമർശിച്ച നിലീന ഘട്ടം ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.

    കായിക/ചാലക വികസനം

    • പ്രാഥമികദന്തങ്ങൾ പോയി സ്ഥിരദന്തങ്ങൾ ഉണ്ടാകുന്നു.
    • അസ്ഥി ശക്തമാകുന്നു

    വൈകാരിക വികസനം

    • സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ കുട്ടി പഠിക്കുന്നു.
    • സാങ്കല്പിക ചോദകങ്ങളെ കുറിച്ചുള്ള ഭയം വർദ്ധിക്കുന്നു.

    ബൗദ്ധിക വികസനം

    • ബുദ്ധി വികസിക്കുന്നു
    • ശ്രദ്ധ, യുക്തിചിന്തനം, ഗുണാത്മക ചിന്തനം,സ്മരണ എന്നിവ ശക്തമാകുന്നു.
    സാമൂഹിക വികസനം
    • സഹകരണം പഠിക്കുന്നു, സംഘബോധം വികസിക്കുന്നു.
    • കുടുംബവുമായുള്ള കെട്ടുപാട് ദുർബലമാണ്.
    • കളിയിടങ്ങളിൽ വച്ച് സാമൂഹിക വികസനം നടക്കുന്നു.
     

    Related Questions:

    കുട്ടികളെ കുറിച്ചുള്ള സ്വാഭാവ വിവരണങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് :
    താഴെക്കൊടുത്തവയിൽ റോബർട്ട് ജെ. ഹാവിഗസ്റ്റിന്റെ വികസന പ്രവൃത്തിയിൽ (Developmental Task) ഉൾപ്പെടാത്തത് ഏത് ?
    "ഐഡൻറിറ്റി ക്രൈസിസ്" നേരിടുന്ന കാലം ഏത് ?
    Which of this is not a characteristic of Adolescence?
    എറിക്സണിൻ്റെ മാനസിക സാമൂഹിക വികസന സിദ്ധാന്തത്തിൽ കൗമാര കാലഘട്ടത്തെ സൂചിപ്പിക്കുന്നതെങ്ങനെ?